ഇരിങ്ങാലക്കുട : നഗരസഭാ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ഗാന്ധിഗ്രാം മേഖലയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പു വെള്ളം ഏഴുമാസമായിട്ടും പല പ്രദേശങ്ങളിലും തീരെ കിട്ടാതെ വരികയും ചില പ്രദേശങ്ങളിൽ വെള്ളത്തിന് ഫോഴ്സ് കുറയുകയും ചെയ്യുന്നു എന്ന പരാതിയുമായി പ്രദേശവാസികൾ. വെള്ളം കിട്ടുന്ന ചില സ്ഥലങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം വളരെ കുറച്ചു സമയം മാത്രണ് വെള്ളം കിട്ടുന്നത്.
ഈ പ്രദേശങ്ങളിൽ 50 വർഷത്തിലേറെയായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്തിയിട്ട് . ആ കാലങ്ങളിൽ എല്ലാ ദിവസവും എല്ലാ സമയങ്ങളിലും വെള്ളം സുലഭമായി കിട്ടിയിരുന്നു. ഇപ്പോൾ കുറച്ചു കാലങ്ങളായി വെള്ളത്തിൻ്റെ ബുദ്ധിമുട്ടു ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നി ഇവർ പറയുന്നു.
ഇതിനെ കുറിച്ച് നിരവധി തവണ വാട്ടർ അതോറിറ്റിയോടും നഗരസഭ കൗൺസിലറോടും കുടിവെള്ളത്തിൻ്റെ ബുദ്ധിമുട്ടു പരാതിപ്പെടുകയും, കൗൺസിലർ പല പ്രാവശ്യം കുടിവെള്ളത്തിൻ്റെ ബുദ്ധിമുട്ടു പരിഹരിക്കാൻ പരമാവധി പരിശ്രമിച്ചെങ്കിലും പൂർണമായി ഇവരുടെ ആവശ്യം നിറവേറ്റി കിട്ടുവാൻ സാധിച്ചില്ല.
ഇരിങ്ങാലക്കുട നഗരസഭയിൽ ഏറ്റവും പൊക്കം കൂടിയ പ്രദേശമാണ് പതിനഞ്ചാം വാർഡ് . നിലവിലുള്ള പൈപ്പുകളുടെ കാലപ്പഴക്കവും, പൈപ്പുകളുടെ റൂട്ട് മാപ്പും നിലവിലില്ലാത്തതിനാലും കൂടുതൽ പുതിയ കണക്ഷൻ നൽകിയതിനാലും പൊക്കം കൂടിയ പ്രദേശമായതിനാലും വെള്ളത്തിൻ്റെ ലഭ്യത കൂട്ടാൻ പുതിയ പൈപ്പു ലൈൻ പുനഃസ്ഥാപിക്കാനും ഈ പ്രദേശത്തു പുതിയതായി ഒരു ടാങ്ക് നിർമിച്ചു വെള്ളം സ്റ്റോർ ചെയ്യുകയാണെങ്കിൽ പതിനഞ്ചാം വാർഡിലെയും മറ്റു വാർഡുകളിലേക്കും ജനങ്ങൾക്ക് കുടിവെള്ളത്തിന്റെ ബുദ്ധിമുട്ടു മാറുകയും ജനങ്ങൾക്ക് സമൃദ്ധിയായി കുടിവെള്ളം ലഭ്യമാവാൻ സാധ്യത ഉണ്ടെന്നാണ് ഇവർ പ്രതിഷിക്കുന്നത്.
പ്രദേശത്തു സമൃദ്ധിയായി കുടിവെള്ളം കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിവേദനം എം എൽ എ തോമസ് ഉണ്ണിയാടന് ഇവർ നൽകിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



