കരുവന്നൂർ : കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ശവപ്പെട്ടിയിൽ റീത്ത് വച്ച് പ്രതിഷേധ സമരം നടത്തി. പൊറത്തിശ്ശേരി സ്വദേശി സഹകാരിയായ പൗലോസിന് കരുവന്നൂർ ബാങ്കിൽ നിക്ഷേപം ഉള്ളപ്പോൾ തന്നെ ആവശ്യമായ സമയത്ത് ചികിത്സയ്ക്ക് പണം കിട്ടാതെയാണ് അദ്ദേഹം മരണപ്പെട്ടത്ത് എന്നാരോപിച്ചായിരുന്നു പ്രതിഷേധ സമരം.
പ്രതിഷേധ ധർണ്ണ ബിജെപി തൃശൂർ സൗത്ത് ജില്ല ജന: സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആമുഖഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി രമേഷ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ രിമ പ്രകാശ്,അജീഷ് പൈക്കാട്ട്,മണ്ഡലം സെക്രട്ടറി ഷാജു ടി കെ ട്രഷറർ ജോജൻ കൊല്ലാട്ടിൽ,വൈസ് പ്രസിഡണ്ട് രമേഷ് അയ്യർ, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻറ് സൂരജ് കടുങ്ങാടൻ ഇരിഞ്ഞാലക്കുട ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കാട്ട്ളാസ്, കൗൺസിലർമാരായ അജയൻ, സിന്ധു സതീഷ്, ലാമ്പി റാഫേൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive