ഇരിങ്ങാലക്കുട : കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖല സമ്മേളനം മാപ്രാണം എ.കെ.ജിസ്മാരക മന്ദിരം ഹാളിൽ വെച്ച് കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.വി സജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഐ.ആർ ബൈജു അദ്ധ്യക്ഷനായി.
കർഷക സംഘം മേഖല സെക്രട്ടറി എം. നിഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക സംഘം ഏരിയ ട്രഷറർ കെ.ജെ ജോൺസൻ, ഏരിയ കമ്മിറ്റി അംഗം ലേഖ ഷാജൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മാടായിക്കോണം കെ.എൽ.ഡി.സി കനാലിലെ കോന്തിപുലം സ്ഥിരം തടയണ ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
21 അംഗ മേഖല കമ്മിറ്റിയെയും 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി സെക്രട്ടറി എം. നിഷാദ്, പ്രസിഡന്റ് വി.എസ് പ്രതാപൻ, ട്രഷറർ ബിജു ബ്ലാങ്ങാട്ടിനേയും തെരഞ്ഞെടുത്തു.വി. എസ് പ്രതാപൻ സ്വാഗതവും ബിജു ബ്ലാങ്ങാട്ട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive