ആളൂർ : നദികളിൽ നിന്നും മണൽ വാരൽ ഉടനെ ആരംഭിക്കണമെന്ന് ആളൂരിൽ നടന്ന ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യുണിയൻ (സി ഐ ടി യു) തൃശൂർ ജില്ലാ സമ്മേളനം ബന്ധപ്പവരോടാഭ്യർത്ഥിച്ചു. ആളൂർ ഭാരതി പുരുഷോത്തമൻ നഗറിൽ (പ്രസിഡൻസി ഹാൾ) നടന്ന കൺസ്ട്രക്ഷൻ വർക്കേസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരൻ അധ്യക്ഷനായി.

കെ പി വിനോദ് രക്തസാക്ഷി പ്രമേയവും ഇ സി ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. യുണിയൻ അഖിലേന്ത്യാ സെക്രട്ടറി ഷീല അലക്സ്, ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ട്രഷറർ ലത ചന്ദ്രൻ, ടി കെ സന്തോഷ്, ഐ എൻ ബാബു എന്നിവർ സംസാരിച്ചു.
ബിൽഡിംങ് ആന്റ് കൺസ്ടക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സി.പി.ഐ എം സെക്രട്ടറിയേറ്റംഗം പി കെ ഡേവീസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ പി വിനോദ് അദ്ധ്യക്ഷനായി. ഷീല അലക്സ്, ഉല്ലാസ് കളക്കാട്ട്, ടി കെ സന്തോഷ്, ലത ചന്ദ്രൻ, ഈ സി ബിജു, കെ വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി എസ് രഘു നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive