ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ കൂടിയാട്ട ആസ്വാദകസംഘം നടത്തുന്ന കൂടിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇക്കൊല്ലം ബാലിവധം കൂടിയാട്ടം ആരംഭിച്ചു. പുറപ്പാട് ദിവസം ശ്രീരാമന്റെ പ്രവേശത്തിൽ അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തുവന്നു.
രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തിലെ ഭാഗമായ ബാലിവധത്തിൽ സുഗ്രീവനും ഹനൂമാനുമായി സഖ്യം ചെയ്ത ശ്രീരാമൻ സോദരനായ ലക്ഷ്മണനോടൊപ്പം കിഷ്കിന്ധയിലേയ്ക്ക് പോകുന്ന വഴിയിൽ ബാലിയ്ക്ക് അഭേദ്യമായ ഏഴ് സാലവൃക്ഷങ്ങളെ ശ്രീരാമൻ ഒരൊറ്റ ശരത്താൽ മുറിച്ചിട്ട് സുഗ്രീവന് ബാലിയോടുകൂടി യുദ്ധം ചെയ്യാനുളള മനോധൈര്യത്തെ നൽകുന്നതാണ് കഥാഭാഗം.
പി.കെ ഹരീഷ് നമ്പ്യാർ, നേപഥ്യ ജിനേഷ് നമ്പ്യാർ എന്നിവർ മിഴാവും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ താളവും കൈകാര്യം ചെയ്തു. കലാമണ്ഡലം സതീശൻ ചുട്ടി. 22 ന് വൈകിട്ട് ശ്രീരാമന്റെ നിർവ്വഹണം അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




