ആളൂർ : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്കടുത്തുള്ള റെയിൽവേ ലൈനിൽ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആളൂർ പോലീസ് സംഘം സമയോചിതമായി ഇടപ്പെട്ട് ആശുപത്രിയിലെത്തിച്ചു. പൂക്കാട്ടുപടി ദേശം മരോട്ടിക്കൽ വീട്ടിൽ ഇക്ബാൽ (61) എന്നയാൾക്കാണ് പരിക്കേറ്റത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന 16306 ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഫിറ്റ്സ് (അപസ്മാരം) വന്നതിനെത്തുടർന്നോ മറ്റോ ഇയാൾ പുറത്തേക്ക് വീണത്.
സംഭവമറിഞ്ഞ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.എസ്.ഐ ജയ്സൺ, സി.പി.ഒ മാരായ രാകേഷ്, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘം ഉടൻ സ്ഥലത്തെത്തുകയും, റെയിൽവേ ലൈനിന് സമീപത്ത് നടത്തിയ തിരച്ചിലിൽ ഇയാളെ പെട്ടന്ന് തന്നെ കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇക്ബാലിനെ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പോലീസിന്റെ കൃത്യസമയത്തെ ഇടപെടലിനെത്തുടർന്ന് ചികിത്സയിലുള്ള ഇയാൾ സുഖംപ്രാപിച്ചു വരികയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


