ഇരിങ്ങാലക്കുട : നഗരത്തിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ 0480 രാസലഹരിക്കെതിരെ “ബ്ലൂം എഗെൻസ്റ്റ് ഡ്രഗ്സ്” ക്യാമ്പയിനുമായി രംഗത്ത്.
സംസ്ഥാന സർക്കാരിന്റെ “ഓപ്പറേഷൻ തൂഫാൻ” പരിപാടിയുമായി സഹകരിച്ചു കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന “ബ്ലീഡിങ് ഗ്രീൻ” ബാന്റിന്റെ പ്രോഗ്രാം ആഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
ഇതിന്റെ പോസ്റ്റർ റിലീസ് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ, നഗരസഭ ചെയർമാൻ എം പി ജാക്സൺ, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീണിക്കപറമ്പിൽ, സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ (ഡോ) ബ്ലെസി,
ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് കോർഡിനേറ്റർ അനുഷ, 0480 ഭാരവാഹികളായ സതീഷ് മേനോൻ, റഷീദ് കാറളം, അനൂപ് മേനോൻ, സോണിയാ ഗിരി, കിഷോർ പള്ളിപ്പാട്ട്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




