‘സീതാസ്വയംവരം’ കഥകളി ക്രൈസ്റ്റ് കോളേജിൽ അരങ്ങേറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെയും ആഭിമുഖ്യത്തിൽ “സീതാസ്വയംവരം” ആട്ടക്കഥ അരങ്ങേറി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഐ.കെ.എസ്. (IKS) സെല്ലും സംയുക്തമായാണ് ഈ സാംസ്കാരിക പരിപാടിക്കാവിശ്യമായ സഹകരണങ്ങൾ ഒരുക്കിയത്.

ചടങ്ങിൽ കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ ആമുഖപ്രഭാഷണം നടത്തുകയും ക്ലബ്ബിന്റെ ഈ വർഷത്തെ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുദ്ര അസോസിയേഷൻ ഫോർ ആർട്സ് & കൾച്ചർ പ്രതിനിധി നിഷ മേനോൻ കളിയരങ്ങിലെ കലാകാരന്മാരെ പരിചയപ്പെടുത്തി.



പ്രതിഭാധനരായ യുവകലാകാരന്മാർ അണിനിരന്ന ഈ കളിയരങ്ങിൽ ശ്രീരാമനായി കലാമണ്ഡലം വിഷ്ണുമോനും, സീതയായി കലാമണ്ഡലം റിയയും വേഷമിട്ടു. ദശരഥനായി കലാമണ്ഡലം സായ്കാർത്തികും, ലക്ഷ്മണനായി കലാനിലയം അജയ് ശങ്കറും, പരശുരാമനായി കലാമണ്ഡലം ശബരിനാഥും രംഗത്തെത്തി.



ഹരിശങ്കർ കണ്ണമംഗലം, കലാമണ്ഡലം ശ്രീജിത്ത് മാരാർ എന്നിവരാണ് പിന്നണിയിൽ സംഗീതമൊരുക്കിയത്. ചെണ്ടയിൽ കലാമണ്ഡലം നിഥിൻ കൃഷ്ണ, കലാമണ്ഡലം സുഹാസ് എന്നിവരും മദ്ദളത്തിൽ കലാമണ്ഡലം നാരായണൻ, കലാനിലയം ശ്രീജിത്ത് എന്നിവരും അണിനിരന്നു.

കലാനിലയം വിഷ്ണു പ്രസാദാണ് ചുട്ടി വിഭാഗം കൈകാര്യം ചെയ്തത്. അണിയറ സഹായികളായി നെടുമുടി മധുസൂദനപ്പണിക്കർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവരും ചമയങ്ങൾ ഇരിങ്ങാലക്കുട ശ്രീപാർവ്വതി കലാകേന്ദ്രവും നിർവ്വഹിച്ചു. പരിപാടികൾക്ക് ശേഷം കഥകളി ക്ലബ്ബ് വൈസ് പ്രസിഡന്റ് എ. എസ്. സതീശൻ നന്ദി പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page