ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ക്ലാസുകൾ

ഇരിങ്ങാലക്കുട : കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി/കോപ്പുപണി എന്നീ വിഷയങ്ങളിൽ താൽപര്യമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ക്ലാസുകൾ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിൽ പുതിയതായി ആരംഭിക്കുന്നു.

ശനി, ഞായർ ദിവസങ്ങളിൽ മൂന്നു മണിക്കൂർ വീതം രാവിലെയും വൈകിട്ടും രണ്ട് ബാച്ചുകൾ ആയാണ് ക്ലാസുകളുടെ സമയം. കലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് എന്ന് കലാനിലയം സെക്രട്ടറി അഡ്വ: സതീഷ് വിമലൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0480-2822031 , 8075857723

Irinjalakuda Unnayi Warrier Smaraka Kalanilayam offers free classes for school students interested in Kathakali costume and makeup, music, Chenda, Maddalam, and the art of Chutti (facial makeup) and costume crafting

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page