ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, തൃശ്ശൂരിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലീന സാമുവൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.
തുടർന്ന് ഹിന്ദി വിദ്യാർത്ഥികൾ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ഭാഷ, സംസ്കാരം, ഐക്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന കലാപരിപാടികൾ ശ്രദ്ധേയമായി. . അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് ഹിന്ദി ഭാഷയോടും സംസ്കാരത്തോടുമുള്ള വിദ്യാർത്ഥികളുടെ താൽപര്യം വർധിപ്പിക്കുന്നതിന് സഹായകമായി.ഹിന്ദി വിഭാഗം അധ്യാപിക ഡോ. ജയശ്രീ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



