കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന ഭീമഹർജികളിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നാലായിരത്തിൽ പരം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഒപ്പ് ശേഖരണം സഹൃദയ എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോക്ടർ ആന്റോ ചുങ്കത്ത് നിർവഹിച്ചു.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപെടുത്തുക, പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കുക, ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമിതി ഭീമഹർജികളിൽ മുന്നോട്ടു വെക്കുന്നത്.
വികസനസമിതി പ്രസിഡന്റ് വർഗീസ് പന്തലൂക്കാരൻ, വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദാലയം, വൈസ് പ്രസിഡന്റ് ഡേവിസ് തുളുവത്ത്, ജോസ് കുഴിവേലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



