ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേത്യ സമ്മേളനം എന്ന പേരിൽ സെപ്റ്റംബർ 18 ന് ഇരിങ്ങാലക്കുടയിൽ നടന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നത് ശരിയല്ലാത്തതും വസ്തുത വിരുദ്ധവുമാണ് എന്ന് നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരൻ. കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽപെട്ട ഭാരവാഹികളോ അംഗങ്ങളോ പങ്കെടുത്ത യാതൊരു പരിപാടിയും അന്നേ ദിവസം ഇരിങ്ങാലക്കുടയിൽ നടന്നിട്ടില്ല എന്നും കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രവർത്തകർ അന്നേ ദിവസം തൃശ്ശൂരിൽ നിയമസഭാംഗമായി 25 വർഷം പൂർത്തിയാക്കിയതിന് തോമസ് ഉണ്ണിയാടൻ എം എൽ എ ക്ക് ജില്ലാ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എന്നും അദ്ദേഹം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആയിരത്തോളം പേർ തൃശ്ശൂരിൽ പങ്കെടുത്ത ഉജ്ജ്വലമായ ഈ സ്നേഹ കൂട്ടായ്മയുടെ ശോഭ കെടുത്തുന്നതിന് ഇരിങ്ങാലക്കുടക്കാരല്ലാത്ത ഒന്നോ രണ്ടോ കുബുദ്ധികളാണ് ഇത്തരത്തിലുള്ള വാസ്തവ വിരുദ്ധമായ വാർത്തക്ക് പിന്നിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ഇരിങ്ങാലകുട നിയോജകമണ്ഡലം കമ്മിറ്റി കഴിഞ്ഞ അനേകം വർഷങ്ങളായി നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്റെ നേതൃത്വത്തിൽ തോമസ് ഉണ്ണിയാടന്റെ സഹകരണത്തോടെ അടക്കും ചിട്ടയെടെ സജീവമായി പ്രവർത്തിച്ചു വരുന്നതാണ് എന്നും ഒരു കേരള കോൺഗ്രസ് എംഎൽഎ സൃഷ്ടിച്ചെടുക്കാൻ പ്രവർത്തിച്ചവരാണ് ഇതിൽ ഉള്ളതെന്നും ഇതിനെ എങ്ങനെ നിഷ്ക്രിയ കമ്മിറ്റി എന്നും എന്ന് പറയാൻ ആകുമെന്ന് ജില്ലാ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ ചോദിച്ചു.
കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേത്യ സമ്മേളനം എന്ന പേരിൽ അവിടെ കൂടിയവരിൽ ആരെയും തങ്ങൾക്ക് പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു . കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറി പി ടി ജോർജ്, ജില്ലാ സെക്രട്ടറി & ടൗൺ മണ്ഡലം പ്രസിഡന്റ് സിജോയ് തോമസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സതീഷ് കാട്ടൂർ, നഗരസഭാ കൗൺസിലർ മാഗ്ഗി വിൻസെന്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



