കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാചരണം

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാചരണവും ‘തൂഫാൻ’ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ജെ എസ് വീണ എൻഎസ്എസ് ദിനസന്ദേശം നൽകി. സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തുന്നതിൽ എൻഎസ്എസ് വഹിക്കുന്ന പങ്ക് വലുതാണെന്ന് പ്രിൻസിപ്പാൾ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു.



പ്രോഗ്രാം ഓഫീസർ സിപി മായാദേവി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് എക്സൈസ് ഓഫീസർ ജെദീർ നേതൃത്വം നൽകി.ലഹരി വസ്തുക്കൾ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിനും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു .



തുടർന്ന് ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻഡോ പ്രതിജ്ഞ പ്രോഗ്രാം ഓഫീസർ സി പി മായാദേവി വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് തൂഫാൻ കമാൻഡോ റാലിയും സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page