ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കലാ-സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക പരിസരങ്ങളിൽ സജീവമായിരുന്ന അയിനിപ്പിള്ളി എ അഗ്നിശർമ്മൻ രണ്ട് പതിറ്റാണ്ടോളം ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ പ്രസിഡണ്ടുമായിരുന്നു. അദ്ദേഹത്തിന്റേയും, ദീർഘകാലം നാഷണൽ ഹൈസ്ക്കൂൾ അദ്ധ്യാപികയായിരുന്ന
പത്നി സാവിത്രി ടീച്ചറുടെയും സ്മരണാർത്ഥം യുവകലാകാരന്മാർക്കായി ഒരു പുതിയ പുരസ്ക്കാരം ഏർപ്പെടുത്തുന്നു.
സ്മര്യദമ്പതിമാരുടെ ദൗഹിത്രനും, പ്രശസ്ത സംഗീതജ്ഞനും, വൈണികനുമായ ഹരി അഗ്നിശർമ്മൻ കപ്പിയൂരും, പത്നി നർത്തകിയായ നീരജ ഹരിയും ചേർന്നാണ് “സാഗ്നിക – സംഗീത-നൃത്ത യുവപ്രതിഭ പുരസ്ക്കാരം” ഏർപ്പെടുത്തിയിരിക്കുന്നത്. ഹരി-നീരജ ദമ്പതിമാർ അമേരിക്കയിൽ നടത്തുന്ന കലാസ്ഥാപനമായ ‘നാദനൃത്യ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസ്’ ആണ് ഈ പുരസ്ക്കാരത്തിന്റെ പ്രായോജകർ. 10,000/- രൂപയും, പ്രശസ്തിപത്രവും, ഫലകവും, അംഗവസ്ത്രവും അടങ്ങുന്ന പുരസ്ക്കാരം ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാർഷികവേദിയിൽ സമ്മാനിക്കും.
25 വയസ്സിനും 40 വയസ്സിനുംമദ്ധ്യേ പ്രായമുള്ള, കലാരംഗത്ത് പ്രാഗത്ഭ്യംതെളിയിച്ച യുവപ്രതിഭകളെയാണ് പുരസ്ക്കാരത്തിനായി പരിഗണിക്കുക. പ്രവാസികലാകാരന്മാർ ഉൾപ്പെടെയുള്ളവരെ ദേശാന്തരഭേദമില്ലാതെ പരിഗണിക്കുന്നതാണ്. ഓരോവർഷവും സംഗീത, നൃത്ത വിഭാഗങ്ങളിൽനിന്ന് മാറിമാറിയായിരിക്കും പുരസ്കൃതരെ തെരഞ്ഞെടുക്കുക.
ആദ്യവർഷം കർണ്ണാടകസംഗീതത്തിലെ വായ്പ്പാട്ട്, വീണ, വേണു, വയലിൻ, നാദസ്വരം എന്നീ ശാഖകളിൽനിന്നുള്ള ഒരു പ്രതിഭയെ പുരസ്ക്കാരത്തിനായി പരിഗണിക്കും.
രണ്ടാംവർഷം നൃത്തവിഭാഗത്തിൽനിന്ന് മോഹിനിയാട്ടം, ഭരതനാട്യം, കൂച്ചിപ്പുടി എന്നീ കലകളിൽ ഏതെങ്കിലും ഒന്നിലെ പ്രതിഭയെയും പരിഗണിക്കും. തുടർന്നുള്ള വർഷങ്ങളിലും ഇതേ ക്രമത്തിൽ സംഗീത-നൃത്ത വിഭാഗങ്ങളിൽനിന്ന് മാറിമാറി ജേതാക്കളെ തെരഞ്ഞെടുക്കുന്നതായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



