പൂമംഗലം വനിത വ്യവസായ പാർക്കിൽ ഹരിത കർമസേനയുടെ പ്ലാസ്റ്റിക് മാലിന്യം ശേഖരം സമീപത്തെ അങ്കണവാടിയിലെ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ബി.ജെ.പി

പൂമംഗലം : വനിതകൾക് സ്വയംതൊഴിൽ ചെയുന്നതിനായി നിർമിച്ചിട്ടുള്ള പൂമംഗലം വാർഡ് 2 ലെ വനിതാ വ്യവസായ പാർക്കിൽ നിലവിൽ ഹരിത കർമസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നത് ഇതിന് തൊട്ട് അടുത്തുതന്നെപ്രവർത്തിക്കുന്ന അങ്കണവാടിയിലെ കൊച്ചു കുട്ടികൾക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുംമെന്ന ആശങ്കയുമായി ബി ജി പി.

മാലിന്യങ്ങൾ അവിടെ നിന്ന് മാറ്റണമെന്നും ഈ വ്യവസായ പാർക്ക് വനിതകൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പൂമംഗലം പഞ്ചയാത്ത് കമ്മിറ്റി. രംഗത്ത് വന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് തമ്പിയുടെ വാർഡായ 2 ലാണ് വനിത വ്യവസായ പാർക്കിനായി കെട്ടിടം പണിപൂർത്തിയാക്കിയത്.

ഹരിത കർമ്മസേന സംഭരിക്കുന്ന പ്ലാസ്റ്റിക്ക് മാലിനJങ്ങൾ ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിച്ച് വനിത വ്യവസായ പാർക്ക് വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വിട്ട് നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും എന്ന് പൂമംഗലം പഞ്ചായത്ത് ബി ജെ പി പ്രസിഡന്റ് അജീഷ് വലിയ പറമ്പിൽ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page