എൻഎസ്എസ് മിനി ക്യാമ്പ് സമാപിച്ചു

കാട്ടൂർ : പോംപെ സെന്റ് മേരീസ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂളിൽ ഒക്ടോബർ 1,2 തീയതികളിലായി നടന്ന എൻഎസ്എസ് മിനിക്യാമ്പ് ‘സ്പന്ദനം’ സമാപിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനു പി എസ് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ഫൗസിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ പ്രിയ കെ ബി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജിജി പ്രവീൺ, വാർഡ് മെമ്പർ മാരായ ഹൈദ്രോസ്, ജയ്ഹിന്ദ് രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മോട്ടിവേഷനൽ സ്പീക്കർ ശ്രീ സ്റ്റാൻലി പി എസ് ഐസ് ബ്രേക്കിങ് സെഷൻ കൈകാര്യം ചെയ്തു. വളണ്ടിയർമാർ മാനസ ഗ്രാമത്തിൽ ഭവന സന്ദർശനം നടത്തി ജെൻഡർ ഇക്വാലിറ്റി ഓഡിറ്റ് ചെയ്തു. സായാഹ്ന സമത്വജ്വാല സ്കൂൾ മാനേജർ വിൻസെൻറ് ജോൺ പാനിക്കുളം ഉദ് ഘാടനം ചെയ്തു.നിരവധി പൗര പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ലിംഗ വിവേചനത്തിനും സ്ത്രീധനത്തിനും എതിരെ ദീപങ്ങൾ തെളിയിച്ച് പ്രതിജ്ഞ എടുത്തു.

ഒക്ടോബർ 2,ഗാന്ധി ജയന്തി ദിനത്തിൽ കാട്ടൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ശുചീകരണ പ്രവർത്തനം നടത്തി. ജൻഡർ ഇക്വാലിറ്റി പാർലമെന്റിന് കാട്ടൂർ പഞ്ചായത്ത്‌ സി ഡി എസ് മെമ്പർ ശ്രീമതി രമ്യ ബിനോയ്‌ നേതൃത്വം നൽകി.

ശ്രീ സൈദ് മാസ്റ്റർ ആപത്ഘട്ടങ്ങളിൽ നിന്നും രക്ഷ നേടാനുള്ള പ്രതിരോധ മാർഗങ്ങൾ സെൽഫ് ഡിഫെൻസ് സ്കിൽ പരിശീലനത്തിലൂടെ നൽകിയത് വോളണ്ടിയർമാരിൽ ആത്മവിശ്വാസം വളർത്തി. പ്രോഗ്രാം ഓഫീസർ വിനിത വി ബി, ലീഡർമാരായ ശ്രീഭദ്ര, യാനിക് പ്രശാന്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

You cannot copy content of this page