ലാൽ ഭാസ്കരന്റെ ‘ഋതുഭേദങ്ങളിലൂടെ’ കഥാസമാഹാരം പ്രകാശനം ചെയ്തു

​ഇരിങ്ങാലക്കുട : ലാൽ ഭാസ്കരൻ രചിച്ച ഏറ്റവും പുതിയ കഥാസമാഹാരമായ ‘ഋതുഭേദങ്ങളിലൂടെ’ പ്രകാശനം ചെയ്തു. സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യകാരൻ അശോകൻ ചരുവിൽ പുസ്തകപ്രകാശനം നിർവഹിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ജോസ് മഞ്ഞില അധ്യക്ഷത വഹിച്ചു.

സംഗമസാഹിതി സെക്രട്ടറി ഇരിങ്ങാലക്കുട ബാബുരാജ് പുസ്തകപരിചയം നടത്തി. പരിപാടിയുടെ ഭാഗമായി ചിത്രകാരൻ രാധാകൃഷ്ണൻ കിഴുത്താണി ആദരിക്കപ്പെട്ടു. ​കൃഷ്ണകുമാർ മാപ്രാണം, കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ വെട്ടത്ത്, ശ്രീലത രാജീവ്, മനോജ് വള്ളിവട്ടം, ഷൈജൻ കോമ്പാറപ്പറമ്പിൽ, സുമിഷ കെ.എസ്., ദിനേശ് രാജ,പ്രസന്നൻ, സതീഷ് മഠത്തിൽ, വർഗ്ഗീസ് കോശി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page