കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ മാപ്രാണം സ്വദേശിയും വലപ്പാട് എ.എസ്.ഐ യുമായ ധനേഷ് സി.ജി ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ധനേഷ് സി.ജി. കേരള പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ IPS-ൽ നിന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

മാപ്രാണത്ത് ഗോപി – ശോഭന ദമ്പതികളുടെ മകനാണ് ധനേഷ് സി.ജി. സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരുവന്നൂർ, ഹോളിക്രോസ് സ്കൂൾ മാപ്രാണം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. തുടർന്ന് ഗൾഫിൽ പ്രവാസജീവിതം നയിച്ച ശേഷമാണ് കേരള പോലീസ് സേനയിൽ എത്തിയത്.

പാലക്കാട് മുട്ടിക്കുളങ്ങരയിലെ കേരള ആംഡ് പോലീസ് രണ്ടാം ബറ്റാലിയനിൽ പരിശീലനത്തോടെയും സേവനത്തോടെയും ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് തൃശൂർ എ.ആർ. ക്യാമ്പ്, ചേർപ്പ്, കാട്ടൂർ, വലപ്പാട്, വരന്തരപ്പിള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സേവനമനുഷ്ഠിച്ചു. 21 വർഷത്തെ പോലീസ് സേവനത്തിനിടെ കുറ്റാന്വേഷണം, ക്രമസമാധാനപാലനം, സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തൽ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു.

ഔദ്യോഗിക സേവനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം വിവിധ പോലീസ് കായികമേളകളിൽ മെഡലുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. സേവനമികവിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമായാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചത്.

നിലവിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി (ASI) കേരള പോലീസ് സേനയിൽ വലപ്പാട് സേവനം തുടരുകയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page