മാടായിക്കോണം സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ശിലാസ്ഥാപനം 23ന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ സ്കീം 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന മുകുന്ദപുരം താലൂക്കിലെ മാടായിക്കോണം സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ കെട്ടിട നിർമാണ ശിലാസ്ഥാപന ചടങ്ങ് നവംബർ 23-ാം തിയ്യതി ഉച്ചതിരിഞ്ഞ് 4 മണിക്ക് മാപ്രാണം പി. കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ച് എം.ൽ.എ., ഇരിങ്ങാലക്കുട നിയോജക മണ്ഡലം അഡ്വ. തോമസ് ഉണ്ണിയാടന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുന്നു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം & ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് മുകുന്ദപുരം തഹസിൽദാർ എം. ശ്രീനിവാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഡെപ്യൂട്ടി തഹസിൽദാർ രാജിത് വി. എസ്, ഡെപ്യൂട്ടി തഹസിൽദാർ ബീന ടി. ഡെപ്യൂട്ടി തഹസിൽദാർ മഞ്ജുള പി., മാടായിക്കോണം വില്ലേജ് ഓഫീസർ നിഷ സി. കെ, വാർഡ് കൗൺസിലർ ബൈജു കുട്ടിക്കാടൻ എന്നിവരും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page