കല്ലേറ്റുംകര : അമൃത് ഭാരത് പദ്ധതിയിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ഉൾപെടുത്താമെന്ന വാഗ്ദാനം നടപ്പാക്കാത്തത്തിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷൻ വികസനസമിതി കല്ലേറ്റുംകരയിൽ പ്രതിഷേധ സമ്മരാഗ്നി ജ്വാല നടത്തി. വാർഡ് മെമ്പർ മേരി ജോൺസൺ മുൻ ദേശീയ കായിക ചാമ്പ്യനും, വികസന സമിതി പ്രസിഡന്റുമായ വർഗീസ് പന്തലൂക്കാരന്‍ സമ്മരാഗ്നി ജ്വാല കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് വികസനസമിതി പ്രവർത്തകർ സമ്മരാഗ്നി പ്രകടനം നടത്തി. പ്രകടനത്തിന് കെ പി കുരിയൻ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ജോസ് കുഴിവേലി, ഡേവിസ് ഇടപ്പിള്ളി, കുമാരൻ കൊട്ടാരത്തിൽ, അഗസ്റ്റ്യൻ കാരത്രക്കാരൻ, എ പി സണ്ണി, ജൂലി വർഗീസ്, മായ സുനിൽ, റോബി കൈനാടതുപറമ്പിൽ, ശ്രീജിത്ത് സോമൻ, ജോൺസൻ കൈനടത്തുപറമ്പിൽ, ജോൺ ചെതലൻ, കെ. ഫ്. തോമസ്, സിന്റോ ആന്റണി, ശശി ശാരദാലയം, പി. സി. ജോർജ്, ജോയ് കെ വി, പോൾസൺ പുന്നേലി, ജോസ് ചെമ്പൻ, ജോയ് മാളിയേക്കൽ, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


