ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂൾ കിഡ്‌സ് ഫെസ്റ്റ് ട്വിങ്കിൾ 2026

ഇരിങ്ങാലക്കുട : ഗവ. എൽ പി സ്‌കൂളിൻ്റെ ഈ വർഷത്തെ കിഡ്‌സ് ഫെസ്റ്റ് ട്വിങ്കിൾ 2026 നഗരസഭ പ്രതിപക്ഷനേതാവ് പി വി ശിവകുമാർ നിർവ്വഹിച്ചു. മൂല്യങ്ങളുടെയും സ്വഭാവരൂപീകരണത്തിൻ്റെയും അടിസ്ഥാനാശയങ്ങൾ രൂപീകരിക്കപ്പെടുന്ന പ്രീപ്രൈമറി കാലഘട്ടം ഏറെ പ്രാധാന്യമർഹിക്കുന്നതിനാൽ ഇത്തരം മേളകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

പി .ടി . എ പ്രസിഡണ്ട് വി എസ് സുധീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം എസ് രാജീവ് മുഖ്യാതിഥിയായിരുന്നു.എസ് എം സി ചെയർമാൻ സി കെ സുനിൽ കുമാർ ആശംസകൾ നേർന്നു.

ഹെഡ്‌മിസ്ട്രസ് അസീന പി ബി സ്വാഗതവും പ്രീപ്രൈമറി ടീച്ചർ ലുബ്ന കെ നാസർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ അരങ്ങേറി.അയാൻ ബിനീഷ്, ദക്ഷിണ എ.എസ് എന്നിവർ യഥാക്രമം പ്രിൻസ്, പ്രിൻസസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page