ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൽ.പി. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടനാ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ലേഖ കെ. ആർ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുൻസിഫ് സെഷൻസ് കോടതിയിലെ അഭിഭാഷക അഡ്വ. അനു പി. ഇട്ട്യാച്ചൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഭരണഘടനാ ദിന സന്ദേശം നൽകിയ അവർ, ഭരണഘടനാ നിയമങ്ങളെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും കുറിച്ച് കുട്ടികൾക്ക് ലളിതമായി വിവരിച്ചു നൽകി. യുവഗായിക കൂടിയായ അഡ്വ. അനു കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ചത് ചടങ്ങിന് കൂടുതൽ ആവേശം പകർന്നു. പി.ടി.എ. പ്രസിഡന്റ് ഇന്ദ്രജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സ്കൂളിലെ മറ്റ് അധ്യാപകരും പി.ടി.എ. അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


