ഇരിങ്ങാലക്കുട : ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപന്തലിലുള്ള ദീപസ്തംഭം പോളിഷ് ചെയ്തു മിനുക്കിയെടുക്കന്ന പണികൾ ആരംഭിച്ചു. സുരേഷ് രാധിക തെക്കേമഠം ആണ് സമർപ്പണമായി ദേവസ്വത്തിനായി ചെയ്തുനൽക്കുന്നത്. രണ്ടാഴ്ചകൊണ്ട് പണികൾ പൂർത്തിയാകുമെന്ന് പ്രവർത്തി ഏറ്റെടുത്തു ചെയ്യുന്ന കിഴുത്താണിയിലെ എൽ.എം.ജി പ്രതിനിധികൾ പറഞ്ഞു.
വർഷങ്ങളോളമായി ദീപസ്തംഭം പോളിഷ് ചെയ്തിട്ട്., ഒൻപത് തട്ടുള്ള ദീപസ്തംഭം പൂർണ്ണമായി തിരിയിട്ട് കത്തിച്ചിട്ടും. ഒരിക്കൽ തീ പടർന്നു കത്തിയതിനെ തുടർന്ന് പിന്നീട്ട് പൂർണ്ണ തോതിൽ തെളിയിച്ചിരുന്നില്ല.
കൂടൽമാണിക്യം ക്ഷേത്ര ശ്രീകോവിലിന് അഭിമുഖമായി ബലിക്കല്ലിനും കൊടിമരത്തിനും സമീപം സ്ഥാപിച്ചിരിക്കുന്നു 20 അടി ഉയരമുള്ള വിളക്ക് തൂണാണ് 9 തട്ടുള്ള ദീപസ്തംഭം. വാസ്തുശാസ്ത്രപരമായും ആത്മീയമായും വലിയ പ്രാധാന്യമുള്ള ഈ നിർമ്മിതി ഓട് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 150 വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്നു.
ദീപസ്തംഭത്തിന് ഉറപ്പ് നൽകുന്ന പീഠം കരിങ്കല്ലുകൊണ്ടുള്ള ചതുരാകൃതിയിലാണ്. അടിത്തറയിൽ നിന്ന് മുകളിലേക്ക് ഉയർന്നുനിൽക്കുന്ന പ്രധാന ഭാഗമാണ് ഇതിൽ ആമയുടെ ശില്പത്തിന് മുകളിലായി ആണ് ദണ്ഡ്.ആരംഭിക്കുന്നത്. മുകളിലേക്ക് പോകുന്തോറും ഇതിന്റെ വണ്ണം കുറഞ്ഞുവരുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാന തൂണിന് ചുറ്റുമായി ഒൻപത് നിലകളിലായി എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കാൻ പാകത്തിനുള്ള തട്ടുകൾ ഉണ്ട്.
തൂണിന്റെ ഏറ്റവും മുകളിലായി താമരമൊട്ടിന്റെയും കുംഭത്തിന്റെയും ആകൃതിയിലുള്ള അലങ്കാരപ്പണികൾ ഉണ്ട്. ചില ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വാഹനങ്ങളോ ചിഹ്നങ്ങളോ മുകളിൽ സ്ഥാപിക്കാറുണ്ട്. മുകളിലേക്ക് കയറി വിളക്ക് തെളിയിക്കാൻ പാകത്തിന് താഴെനിന്ന് മരം കൊണ്ടുള്ള പടികൾ ഉണ്ട്.
അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റി ജ്ഞാനമാകുന്ന വെളിച്ചം പകരുക എന്നതാണ് ദീപസ്തംഭം തെളിയിക്കുന്നതിലൂടെ അർത്ഥമാക്കുന്നത്. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തവർക്ക് പുറത്തുനിന്ന് ദീപസ്തംഭം കണ്ട് തൊഴുന്നത് ശ്രീകോവിലിലെ പ്രതിഷ്ഠയെ ദർശിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്നു.
ദീപസ്തംഭം പോളിഷ് ചെയ്തു മിനുക്കിയെടുക്കന്ന പണികൾക്ക് ആരംഭം കുറിക്കുന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അഡ്വ. കെ ജി അജയകുമാർ, കെ ബിന്ദു, മാനേജർ ഹരിത, അഡ്മിനിസ്ട്രേറ്റർ പ്രീതി സി, ദേവസ്വം ജീവനക്കാർ, എൽ.എം.ജി കിഴുത്താണി പ്രതിനിധി സുകുമാരൻ എൻ കെ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കിഴക്കേ നടപ്പുരയിലെ ദീപസ്തംഭം പോളിഷ് ചെയ്യുന്നതിന്റെ ചെലവിലേക്ക് , സ്പോൺസർഷിപ്പ് തുക സുരേഷ് & രാധിക തെക്കേമഠം കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ പ്രീതി.സി.യെ ഏൽപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


