ഇരിങ്ങാലക്കുട : ‘സർക്കാർ അല്ല ഇത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും, അഴിമതിക്കും എതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം സമര പ്രചരണ പദയാത്ര സംഘടിപ്പിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.പി ജാക്സൺ പദയാത്ര ഉദ്ഘാടനം നിർവഹിച്ചു.
യു.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പദയാത്രയിൽ ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി ചാർളി, എൽ.ഡി ആന്റോ, മണ്ഡലം ഭാരവാഹികളായ എ.സി സുരേഷ്, കെ.എം ധർമ്മരാജൻ, ടി.ജി പ്രസന്നൻ, തോമസ് കോട്ടോളി, ജസ്റ്റിൻ ജോൺ, ജോസ് മാമ്പിള്ളി, എൻ.ജെ ജോയ്, സത്യൻ തേനാഴിക്കുളം എന്നിവർ പങ്കെടുത്തു. പി.ടി ജോർജ് സ്വാഗതവും സിജു യോഹന്നാൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


