പൊറത്തിശ്ശേരി : ഓണ സമ്യദ്ധി 2023 പദ്ധതി പ്രകാരം ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി-കർഷകചന്തകൾ ആരംഭിച്ചു. കർഷക ചന്ത ആഗസ്റ്റ് 25 മുതൽ 28 വരെ പ്രവർത്തിക്കുന്നതാണ്. കർഷകരിൽ നിന്ന് വിപണി വിലയെക്കാൾ കൂടുതൽ വില നൽകി കാർഷിക വിളകൾ സംഭരിക്കുന്നതിനും, പൊതുജനങ്ങൾക്ക് വിപണി വിലയേക്കാൾ വിലക്കിഴിവിൽ പച്ചക്കറികൾ ചന്തയിൽ നിന്നും വാങ്ങുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽ ഉത്പാദിപ്പിച്ച പഴം – പച്ചക്കറികൾ ഈ ചന്തയിലൂടെ വിപണനം ചെയ്യാവുന്നതാണ്, കർഷകർ ഇതിനായി മുൻകൂർ ആയി കൃഷിഭവനിൽ അറിയിക്കണം.
പൊറത്തിശ്ശേരി കൃഷിഭവന്‍റെ നേതൃത്വത്തിൽ മൂർക്കനാട് ആലുംപറമ്പ് റേഷൻകടയുടെ സമീപമുള്ള ഓണ സമൃദ്ധി-കർഷകചന്തയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമാൻ ജെയ്സൻ പാറേക്കാടൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, നഗരസഭാ വാർഡ് കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, മായ അജയൻ, കൃഷി ഓഫീസർ ആൻസി, അസിസ്റ്റന്റ് കൃഷി ഓഫിസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് ശ്രുതി, ഷഹതാജ് എന്നിവർ പങ്കെടുത്തു.
ആഗസ്റ്റ് 25 മുതൽ 28 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ ഓണ ചന്ത ഉണ്ടായിരിക്കും.
ഇരിങ്ങാലക്കുട കൃഷിഭവന്‍റെ നേതൃത്വത്തിൽ ഓണചന്ത ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് നഗരസഭ വൈസ് ചെയർമാൻ ടി.വി.ചാർലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമാൻ ജെയ്സൻ പാറേക്കാടൻ, നഗരസഭ കൗൺസിലർ അമ്പിളിജയൻ, കൃഷി അസിസ്റ്റന്റ് ഡയറകടർ എസ്. മിനി, സി.ഡി.എസ്സ് ചെയർപേഴ്സൺ പി.കെ. പുഷ്പാവതി, എ.ഡി.സി. അംഗം കെ.ഭാസി, ശിവകുമാർ, ഇ.വി.സിജി, ഷിൻസിമോൾ, ഷമീനഫസൽ, സുജാത, ശ്രീലതരാജൻ, ശംഭു എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി സ്വാഗതവും കൃഷി അസിസ്റ്റന്റ് എം.എസ്.ഹാരിസ് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 25 മുതൽ 28 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ ഓണ ചന്ത ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com