ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികഖ്യാതി ഉയർത്തിക്കൊണ്ട് വ്യത്യസ്തമേഖലയിലെ 6 പേർ 2022ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻറ് എന്നിവ ഞായറാഴ്ച ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരികമന്ത്രി സജി ചെറിയാൻ, ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ എന്നിവരിൽനിന്നും ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടർ വേണുജി (കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്), ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലം പ്രസിഡണ്ട് കലാമണ്ഡലം നാരായണൻ നമ്പ്യാർ – കേരള കലാമണ്ഡലം അവാർഡ് (മിഴാവ്), അനൂപ് വെള്ളാനി & ശ്രീജിത്ത് വെള്ളാനി – കേരള കലാമണ്ഡലം അവാർഡ് (ഡോക്യുമെൻ്ററി – നാദഭൈരവി), ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി (മുകുന്ദരാജ സ്മൃതി പുരസ്കാരം), ഇരിങ്ങാലക്കുട ശ്രീഭരതം നൃത്തകലാക്ഷേത്രം ഡയറക്ടർ കലാമണ്ഡലം പ്രഷീജ ഗോപിനാഥ് (വി എസ് ശർമ്മ എൻ്റോമെൻ്റ് – മോഹിനിയാട്ടം) എന്നിവരാണ് ചെറുതുരുത്തിയിൽ ഞായറാഴ്ച നടന്ന അവാർഡ്ദാനച്ചടങ്ങിൽ പുരസ്കൃതരായത്.
സംസ്ഥാനതലത്തിൽ നൽകിയ പുരസ്കാരങ്ങളിൽ ഒരുനാട്ടിൽ നിന്ന് ഒരേസമയം ഇത്രതയേറെ പ്രതിഭകൾക്ക് അംഗീകാരങ്ങൾ ലഭിക്കുന്നത് അപൂർവമാണ് .
കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല വിവിധ കലാ മേഖലകളിലെ പ്രഗത്ഭർക്ക് നൽകുന്ന ഫെല്ലോഷിപ്പ്, അവാർഡ്, എൻഡോവ്മെൻ്റുകളുടെ സമർപ്പണവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
കഥകളി സംഗീതത്തിൽ ഫെല്ലോഷിപ്പ് നേടിയ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടത്തിൽ ഫെല്ലോഷിപ്പ് നേടിയ വേണുജിക്കും മുഖ്യമന്ത്രി പുരസ്കാരം നൽകി.
വിവിധ കലാ മേഖലകളിൽ ഫെല്ലോഷിപ്പ് നേടിയ ആർ.എൽ.വി ദാമോദര പിഷാരടി, കലാമണ്ഡലം നാരായണൻ നമ്പൂതിരി, കലാമണ്ഡലം ബാലസുന്ദരൻ എന്നിവർക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പുരസ്കാരം നൽകി.
പത്മശ്രീ പുരസ്കാര ജേതാവായ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗോപിക്കുട്ടൻ നായർ, സി.പി ബാലകൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം ഭാഗ്യേശ്വരി, സുകുമാരൻ നായർ, കെ.വി ജഗദീശൻ, ഏഷ്യാഡ് ശശി മാരാർ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, പള്ളം ചന്ദ്രൻ, കലാമണ്ഡലം വേണുമോഹൻ, എം.കെ. അനിയൻ, ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം പ്രഷീജ, കലാമണ്ഡലം പ്രശാന്തി, പ്രദീപ് ആറാട്ടുപുഴ, കലാമണ്ഡലം എം.കെ ജ്യോതി, കലാമണ്ഡലം വിശ്വാസ്, കെ.എസ് അഞ്ജലി, ഡോക്യുമെൻ്ററി പുരസ്കാരം നേടിയ അനൂപ് വെള്ളാനി, ശ്രീജിത്ത് വെള്ളാനി എന്നിവർക്ക് മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി. അനന്തകൃഷ്ണൻ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ, കാലടി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.വി നാരായണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽഖാദർ, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കെ. രവീന്ദ്രനാഥ്, ഡോ. പി. വേണുഗോപാൽ, എസ് സി, എസ് ടി കമ്മീഷൻ അംഗം ടി.കെ വാസു, ജില്ലാ പഞ്ചായത്ത് മെമ്പർ പി. സാബിറ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിർമ്മലാദേവി, ഡെപ്യൂട്ടി രജിസ്ട്രാർ പി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു