ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ചരിത്രാന്വേഷണ യാത്രയുടെ നഗരസഭാതല അവതരണ മത്സരം ഇരിങ്ങാലക്കുട ജി എം ബി എച്ച് എസ് വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബി ആർ സി ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട ജി എം ബി എച്ച് എസ് പ്രധാന അധ്യാപിക ലത ടി കെ സ്വാഗതം പറഞ്ഞ വേദിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ജിഷ ജോബി ( ചെയർപേഴ്സൺ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, ഇരിങ്ങാലക്കുട നഗരസഭ), ഡോ. നിഷ എം സി (എ ഇ ഓ ഇരിങ്ങാലക്കുട ഉപജില്ല ), സത്യപാലൻ കെ ആർ ( ബിപിസി ഇരിങ്ങാലക്കുട ബി ആർ സി ) എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജിൻസി കെ ജെ യോഗത്തിന് നന്ദി പറഞ്ഞു. യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം വിദ്യാർഥികൾ ചരിത്രാന്വേഷണവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾഅവതരിപ്പിച്ചു. ഇരിങ്ങാലക്കുടയുടെ കാർഷിക ചരിത്രത്തെ കുറിച്ചുള്ള പ്രബന്ധങ്ങൾ ഏറെ ശ്രദ്ധേയമായി. യുപി വിഭാഗത്തിൽ LFCHS IJK ഒന്നാം സ്ഥാനവും GMBHSS IJK രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ LFCHS IJK ഒന്നാം സ്ഥാനവും GMBHSS IJK, NATIONAL HSS IJK രണ്ടാം സ്ഥാനവും പങ്കിട്ട് സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com