സ്കൂളുകളിൽ കുട്ടികൾക്ക് മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്‍റെ മൂന്നാം ഘട്ടം സ്‌കൂളുകളിൽ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമായും സ്‌കൂൾ – പിടിഎ പ്രതിനിധികളും പങ്കെടുത്ത ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സ്‌കൂള്‍തല ജനജാഗ്രത സമിതി ഓരോ വിദ്യാലയത്തിന്‍റെയും സവിശേഷത പരിഗണിച്ച് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും. സ്‌കൂള്‍ പരിസരത്ത് ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. എക്‌സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധിക്കും.


കുട്ടികളിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും ശുചിത്വ അംബാസ്സഡറുകളായി കുട്ടികൾ വേണമെന്നും സ്‌കൂൾ തുറക്കലിന് മുന്നോടിയായി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ എൻ.എസ്‌.എസ്, എസ്.പി.സി, സ്കൗട്ട് ക്ലബ്ബുകളും പങ്കാളികളാകും.


ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് ക്യാമ്പസ് കൃഷിക്കും പൂന്തോട്ട നിർമ്മാണത്തിനും ഉപയോഗിക്കാൻ സംവിധാനമൊരുക്കും. സ്കൂളിലെ ജൈവമാലിന്യം ഉപയോഗിച്ച് കൃഷി പ്രോത്സാഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page