ഇരിങ്ങാലക്കുട : ഹരിത വിപ്ലവത്തിന്‍റെ പിതാവായ അന്തരിച്ച ഡോ. എം.എസ് സ്വാമിനാഥനെ ഇരിങ്ങാലക്കുട എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അനുസ്മരിച്ചു. സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ ഡോ. എം.എസ് സ്വാമിനാഥൻ സമൂഹത്തിനും കാർഷിക ലോകത്തിനും നൽകിയ മഹത്തരങ്ങളായ സംഭാവനകളെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു കെ.സി വിദ്യാർത്ഥികളോട് പങ്കുവെച്ചു.
അദ്ധ്യാപകരായ ലത സി.ആർ, നിഷദാസ്.ഐ എന്നിവരും അദ്ദേഹത്തെ അനുസ്മരിച്ചു. സ്കൗട്ട് മാസ്റ്റർ ഡോ. രാഗേഷ്. എസ്.ആർ നന്ദി രേഖപ്പെടുത്തി. സ്കൂളിലെ സ്കൗട്ട് യൂണിറ്റ് അംഗങ്ങളായ വിദ്യാർത്ഥികൾ ചടങ്ങിന്‍റെ ഭാഗമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

