“നവ്യം – യൗവനത്തിൻ കലൈയാട്ടം” – കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച ത്രിദിന അരങ്ങിന്‍റെ സമാപന ദിവസമായ ഞായറാഴ്ച നടക്കുന്ന പരിപാടികൾ

ഇരിങ്ങാലക്കുട : കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകൾക്കായി ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ നടന്നു വരുന്ന രംഗകലകളുടെ ത്രിദിന അരങ്ങിന്‍റെ സമാപന ദിവസമായ ഞായറാഴ്ച നടക്കുന്ന പരിപാടികൾ

ഡിസംബർ 10 ഞായറാഴ്ച കാലത്ത് വിപിൻകുമാർ കോന്നിയൂർ സോപാനസംഗീതം ആലപിക്കും. പി നന്ദകുമാർ സാന്നിധ്യമരുളും. രാവിലെ 10 മണിക്ക് ‘കർണാടക സംഗീതത്തിലെ മനോധർമ്മപ്രകരണത്തിൽ പാലിക്കേണ്ട ഔചിത്യദീക്ഷ’ എന്ന വിഷയത്തിൽ ഷർമ്മിള ശിവകുമാർ പ്രബന്ധാവതരണം നടത്തും. ശ്രീവിദ്യ വർമ്മ സാന്നിധ്യമരുളും.

10.30ന് ഭരത് നാരായൺന്റെ കർണാടകസംഗീതക്കച്ചേരി അവതരിപ്പിക്കും. ആദിത്യ അനിൽ വയലിനിലും ബി.എൻ. കാശിനാഥ് മൃദംഗത്തിലും പക്കമേളമോരുക്കും.

ഉച്ചതിരിഞ്ഞ് 2 30ന് ‘ആധുനിക കാലഘട്ടത്തിൽ നൃത്തകല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, കലാസപര്യയിൽ പ്രയോക്താക്കൾ നേരിടുന്ന പ്രതിസന്ധികളും’ എന്ന വിഷയത്തിൽ ശ്രീലക്ഷ്മി ഗോവർദ്ധനൻ, ഷിജിത്ത് നമ്പ്യാർ, ഡോക്ടർ നീനാപ്രസാദ് എന്നിവർ നയിക്കുന്ന സെമിനാർ അരങ്ങേറും. സൂരജ് നമ്പ്യാർ സാന്നിധ്യമരുളും.

വൈകീട്ട് 4ന് ‘ഭരതനാട്യം മാർഗ്ഗത്തിന്റെ പൂർവ്വരൂപത്തിൽ നിന്ന് ഇന്നത്തെ അവതരണരീതിയിൽ എത്തിനിൽക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സാധ്യതകൾ – ഒരവലോകനം’ എന്ന വിഷയത്തിൽ അശ്വതി ശ്രീകാന്ത് പ്രബന്ധാവതരണം നടത്തും. മീര നങ്ങ്യാർ സാന്നിധ്യമരുളും.

വൈകീട്ട് 4.30ന് അഞ്ജു അരവിന്ദ് ഭരതനാട്യം അവതരിപ്പിക്കും. ഹേമന്ത് ലക്ഷ്മൺ നട്ടുവാങ്കത്തിലും ബിജീഷ് കൃഷ്ണ വായ്പ്പാട്ടിലും കലാമണ്ഡലം ചാരുദത്ത് മൃദംഗത്തിലും രഘുനാഥ് സാവിത്രി പുല്ലാങ്കുഴലിലും പക്കമേളമൊരുക്കും.

വൈകിട്ട് ആറുമണിക്ക് ‘തായമ്പകയുടെ അടിസ്ഥാനഘടനയുടെ സവിശേഷതകളും അത് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും’ എന്നവിഷയത്തിൽ മൂർക്കനാട് ദിനേശ് വാരിയർ പ്രബന്ധാവതരണം നടത്തും.

വൈകീട്ട് 6.30ന് ശ്രീഹരി പനാവൂരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയോടെ ഈ വർഷത്തെ ‘നവ്യ’ത്തിന് തിരശ്ശീലവീഴും.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നല്കുന്നതോടൊപ്പം കുട്ടികളെ ആസ്വാദനതലത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുവേണ്ടി “നവ്യ”ത്തിൽ സംഘാടകർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

You cannot copy content of this page