വർണ്ണക്കുട ഡിസംബർ 26 മുതൽ 29 വരെ – സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്‌കാരികോത്സവമായി ഉയർന്നുകഴിഞ്ഞ ‘വർണ്ണക്കുട’യുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ 26 മുതൽ 29 വരെ അരങ്ങേറും. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വേദിയായ ‘വർണ്ണക്കുട’ ജനകീയോത്സവത്തിന് സംഘാടകസമിതിയായി.

സംഘാടകസമിതി രൂപീകരണ യോഗം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. തെന്നിന്ത്യയിലെ പ്രസിദ്ധ കലാതാരങ്ങൾക്കൊപ്പം പ്രാദേശിക കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന ‘വർണ്ണക്കുട’യുടെ വിജയത്തിനായി 501 അംഗ സംഘാടകസമിതിയ്ക്കാണ് രൂപംനൽകിയത്. കലാസാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെട്ടതാണ് സംഘാടകസമിതി. മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് സംഘാടകസമിതി ചെയർപേഴ്‌സൺ.

മറ്റു ഭാരവാഹികൾ – രക്ഷാധികാരികള്‍: അശോകന്‍ ചെരുവില്‍, കെ.ശ്രീകുമാര്‍, പ്രൊഫ.സാവിത്രി ലക്ഷ്മണൻ, പ്രൊഫ.മീനാക്ഷി തമ്പാന്‍, പ്രൊഫ. കെ.യു.അരുണന്‍, ബിഷപ്പ് മാര്‍ പോളീ കണ്ണൂക്കാടന്‍, അഡ്വ. സി.കെ.ഗോപി, ഇമാം കബീര്‍ മൗലവി, ഡോ.സി.കെ.രവി, വേണുജി, എം.പി.ജാക്‌സന്‍, അഡ്വ.തോമസ് ഉണ്ണിയാടന്‍, ടൊവീനോ തോമസ്.
വൈസ് ചെയർപേഴ്‌സൺമാർ: മേരിക്കുട്ടി ജോയ്, ലളിതാബാലന്‍, സുധാ ദീലീപ്, രേഖ ഷാന്റി, പി. കെ. ഡേവീസ് മാസ്റ്റര്‍, ഷീല അജയഘോഷ്, അഡ്വ കെ.ആര്‍ വിജയ, ഫാ.ജോളീ ആന്‍ഡ്രൂസ്, സി.ബ്ലെസി, ഫാ.ജോണ്‍ പാലിയേക്കര, ഫാ.ജോയ് പീണിക്കപറമ്പില്‍, അഡ്വ. കെ. ജി. അനില്‍കുമാര്‍, തഹസിൽദാർ സിമേഷ് സാഹു, ഡി വൈ എസ് പി സുരേഷ് കെ.ജി, ഫാ.ലിജോ കോങ്കോത്ത്, പി.ശ്രീനിവാസന്‍, പി.കെ.ഭരതന്‍, രേണു രാമനാഥ്.

ജനറല്‍ കണ്‍വീനര്‍: ജോസ്.ജെ.ചിറ്റിലപ്പിള്ളി. കണ്‍വീനര്‍മാര്‍: ജോജോ കെ.ആര്‍, കെ.എസ്.തമ്പി, ലത ടി.വി, ധനേഷ് കെ.എസ്, ബിന്ദു പ്രദീപ്, ലിജി രതീഷ്, ബൈജു കുറ്റിക്കാടന്‍, രമേഷ് കെ എസ്, ഡോ. എസ്. ശ്രീകുമാര്‍, ഡോ. കെ. പി. ജോര്‍ജ്ജ്, ഡോ.കെ.രാജേന്ദ്രന്‍, ഡോ. എം. സി.നിഷ, ഉമ അനില്‍കുമാര്‍, നിമേഷ്, ബാലകൃഷ്ണന്‍ അഞ്ചത്ത്, സജു ചന്ദ്രന്‍, യു. പ്രദീപ്‌മേനോന്‍, ഡോ.സോണി. ഖജാൻജി: ലതാ ചന്ദ്രന്‍.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page