ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാള്‍ നവംബര്‍ 22 മുതല്‍ 26 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാള്‍ നവംബര്‍ 22 മുതല്‍ 26 വരെ ആഘോഷിക്കും. 22ന് വൈകീട്ട് 5.45ന് ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ (പ്രിയോര്‍, ക്രൈസ്റ്റ് ആശ്രമം,ഇരിങ്ങാലക്കുട) തിരുന്നാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും.

തുടര്‍ന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോയ് വട്ടോളി CMI (പ്രിയോര്‍, സെന്‍റ് സേവിയേഴ്സ് ആശ്രമം, പുല്ലൂര്‍) മുഖ്യകാര്‍മികനായിരിക്കും. ഫാ. ആന്‍റണി വേലത്തിപറമ്പില്‍ CMI (പ്രിയോര്‍, ഇന്‍ഫന്‍റ് ജീസസ് ആശ്രമം, തലോര്‍) വചനചിന്ത നല്കും.

23ന് വൈകീട്ട് 6-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ.ബിനു കുറ്റിക്കാടന്‍ CMI (പ്രിന്‍സിപ്പല്‍, സെന്‍റ് സേവിയേഴ്സ് പബ്ലിക് സ്കൂള്‍, പുല്ലൂര്‍) മുഖ്യ കാര്‍മികനായിരിക്കും. ഫാ. ജോജോ അരിക്കാടന്‍ CMI (സെന്‍റ് സേവിയേഴ്സ് ആശ്രമം, പുല്ലൂര്‍) വചനചിന്ത നല്കും.


24-ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. വിജു കോലങ്കണ്ണി CMI (പ്രിയോര്‍, സെന്‍റ് ജോര്‍ജ്ജ് ആശ്രമം, കുന്നംകുളം) മുഖ്യ കാര്‍മ്മികനായിരിക്കും. ഫാ. ലിജോ ബ്രഹ്മകുളം CMI (പ്രിന്‍സിപ്പല്‍, ഗുഡ് ഷെപ്പേഴ്ഡ് സ്കൂള്‍, കുന്നംകുളം) വചനചിന്ത നല്കും.

25-ന് രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ.പ്രവീണ്‍ പോള്‍ പുത്തന്‍ചിറക്കാരന്‍ CMI (ദീപ്തി ഭവന്‍, സി.എം.ഐ., തേഞ്ഞിപ്പാലം, മലപ്പുറം) മുഖ്യ കാര്‍മ്മികനായിരിക്കും. ഫാ. ജോ പാച്ചേരിയില്‍ CMI (ജെറുസലേം ധ്യാനകേന്ദ്രം, തലോര്‍) വചനസന്ദേശം നല്കും. തുടര്‍ന്ന് ക്രിസ്തുരാജന്‍റെ തിരുസ്വരൂപം എഴുന്നളിച്ചുവയ്ക്കല്‍. വൈകീട്ട് 5.30ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ഭക്തസംഘടനകളുടെ വാര്‍ഷികവും ബൈബിള്‍ കലോത്സവവും സെന്‍റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ CMI അധ്യക്ഷത വഹിക്കും.


26-ന് തിരുന്നാള്‍ ദിനത്തില്‍ രാവിലെ 9.30ന് പ്രസുദേന്തിവാഴ്ച. 10-ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ ദിവ്യബലിക്ക് ഫാ. ഫിനില്‍ ഈഴാറത്ത് CMI (അസി. വൊക്കേഷണല്‍ പ്രമോട്ടര്‍ സംഗീത സംവിധായകന്‍) മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ഡയസ് ആന്‍റണി (വികാരി, സെന്‍റ് ജോസഫ് ചര്‍ച്ച്, കുറുമ്പാതുരുത്ത്, കോട്ടപ്പുറം രൂപത) വചന സന്ദേശം നല്കും. ഫാ. ഡേവിസ് ചെവിടന്‍ CMI, ഫാ.ജിജോ തട്ടില്‍ CMI എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

തുടര്‍ന്ന് 200 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനുളള സൗകര്യമൊരുക്കുന്നതാണ്. തുടര്‍ന്ന് വൈകീട്ട് 5-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികനായി ഫാ.ജേക്കബ് ഞെരിഞ്ഞാംപ്പിളളി CMI (പ്രിയോര്‍ സെന്‍റ് തേരേസസ് ആശ്രമം, കോട്ടമുറി) ആയിരിക്കും നേതൃത്വം നല്കുക. ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം. രാത്രി 8-ന് വാദ്യമേള, കലാസന്ധ്യ, വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും.


കഴിഞ്ഞ വര്‍ഷം തിരുന്നാളിന്‍റെ ഭാഗമായി ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയിരുന്നു. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുമെന്നും തിരുന്നാളിന്‍റെ ഒരുക്കള്‍ പൂര്‍ത്തിയായതായും ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജേയ് പീണിക്കപമ്പില്‍ CMI പത്രസമ്മേളനത്തില്‍ അറിയിച്ചു.

ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ചാര്‍ജ്ജ് ഫാ.ഡോ. വിന്‍സെന്‍റ് നീലങ്കാവില്‍ CMI, ജനറല്‍ കണ്‍വീനര്‍ ബാബു ആന്‍റണി, പബ്ലിസിറ്റി കണ്‍വീനര്‍ വിനോയ് പന്തലിപ്പാടന്‍, ബൈബിള്‍ കണ്‍വീനര്‍ സിജു യോഹന്നാന്‍ ജോയിന്‍റ് കണ്‍വീനര്‍മാരായ ജോസ് മംഗലത്തുപറമ്പില്‍, സൈമണ്‍ കുറ്റിക്കാടന്‍ പ്രൊഫ. വിന്‍സെന്‍റ് ഇ.ജെ., എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page