ആളൂർ : കുഴിക്കാട്ടുശ്ശേരി ഗ്രാമികയും ആളൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവത്തിന് കൊടിയേറി. ഗ്രാമികാങ്കണത്തിലെ ഇന്നസെൻ്റ് നഗറിൽ നാട്ടുകാരണവന്മാരായ ടി.ടി.ആൻറുമാസ്റ്റർ, അമ്മിണി വേലായുധൻ, പി.സി.വള്ളോൻ, കെ.പി.മീരാസ, മീനാക്ഷി ഭാസ്ക്കരൻ എന്നിവർ ചേർന്നാണ് കൊടിയേറ്റം നിർവ്വഹിച്ചത്.
ഗ്രാമിക വാദ്യകലാ സംഘത്തിൻ്റെ ചെണ്ടമേളം അകമ്പടിയായി. ഗ്രാമിക വൈസ് പ്രസിഡണ്ട് പി.പി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജോജോ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി സുരേഷ്, അംഗങ്ങളായ മിനി പോളി, രേഖ സന്തോഷ്, എം.സി.സന്ദീപ്, പി.ആർ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സന്ധ്യ നൈസൻ, കെ.ആർ.ജോജോ എന്നിവർ നാട്ടുകാരണവന്മാരെ ആദരിച്ചു.
ഗ്രാമികയുടെ മുപ്പത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് ഗ്രാമികയും ആളൂർ ഗ്രാമപഞ്ചായത്തും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെയും തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെയും മാള ബ്ലോക്ക് പഞ്ചായത്തിൻ്റെയും സഹകരണത്തോടെ ഏപ്രിൽ 16 മുതൽ മെയ് 2 വരെ ദേശക്കാഴ്ച കലാസാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com