ഇരിങ്ങാലക്കുട : ജി.വി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്‍റെയും, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്‌പിറ്റലിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് തിങ്കളാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അനിൽകുമാർ പി കെ അധ്യക്ഷത വഹിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്‌പിറ്റൽ പ്രൊജക്റ്റ് ഓഫീസർ അഞ്ജലി സാബു ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു.
എച്ച്.എസ് .എസ് വിഭാഗം പ്രിൻസിപ്പാൾ ബിന്ദു പി.ജോൺ, എച്ച് .എസ് വിഭാഗം ഹെഡ്മിസ്ട്രസ് ഉഷ പി. ആർ, പി.ടി.എ വൈസ് പ്രസിഡന്റ് സുനിത രമേശൻ, സ്റ്റാഫ് സെക്രട്ടറി ഹേന കെ.ആർ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ധന്യ കെ.ആർ സ്വാഗതവും വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ എ. മഞ്ഞളി നന്ദിയും അർപ്പിച്ച് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

