ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പുല്ലൂർ സെക്രറ്റ് ഹാർട്ട് ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ നടത്തുന്ന ലയൺസ്‌ഗോൾഡൻ ജൂബിലി ഡയാലിസിസ് സെന്ററിന്റെ ഒമ്പതാം വാർഷികത്തിൽ സെന്റർ നവീകരണവും നാല് ഡയാലിസിസ് മെഷീനുകളുടെ സമർപ്പണവും ലോക പ്രമേഹ ദിനമായ നവംബർ 14 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്‍റെ സഹായത്തോടെ സ്ഥാപിക്കുന്ന മിഷനുകളുടെ സമർപ്പണം അന്നേദിവസം തൃശ്ശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഐ എസ് നിർവഹിക്കും. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ നന്ദകുമാർ ഡയാലിസിസ് മെഷീനുകളുടെ സമർപ്പണവും, നവീകരിച്ച ഡയാലിസിസ് സെന്റർ പുനർ സമർപ്പണം ഡിസ്ട്രിക്ട് ഗവർണർ ടോണി എനോക്കാരനും നിർവഹിക്കും.
ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോൺ നിതിൻ തോമസ് അധ്യക്ഷത വഹിക്കും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, പ്രോജക്ട് കോഡിനേറ്റർ തോമച്ചൻ വെള്ളാനിക്കാരൻ, റീജിയൻ ചെയർമാൻ ബിനോയ് പി സി, സോൺ ചെയർമാൻ റോയ് ജോസ്, ഡയാലിസിസ് കമ്മിറ്റി ചെയർമാൻ തോമസ് കാളിയങ്കര എന്നിവർ ചടങ്ങിൽ സംസാരിക്കും.
ലയൺസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. ജോൺ നിൻ തോമസ്, സെക്രട്ടറി ബിജോയ് പോൾ, ട്രഷറർ മനോജ് ഐബിൻ, പുല്ലൂർ എസ്.എച്ച് ഹോസ്പിറ്റൽ മാനേജർ ആൻജോ ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com