ഇരിങ്ങാലക്കുട : സിനിമ രംഗത്തെ ആരോപണങ്ങളിൽപെട്ട ഇടവേള ബാബു വഹിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യൻ വിവാദമേഖലകളിൽനിന്നും ഉയർന്ന സാഹചര്യത്തിൽ “ശുചിത്വ അംബാസിഡർ” സ്ഥാനം സ്വയം ഒഴിഞ്ഞ് ഇടവേള ബാബു . നഗരസഭാ ചെയർപേഴ്സൺ സുജസജീവ്കുമാറിന് അയച്ച കത്തിലാണ് സ്ഥാനം ഒഴിയുന്നതായി ഇടിവെക്കല ബാബു വ്യക്തമാക്കിയത്. കത്തിന്റെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു
ഇരിഞ്ഞാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” എന്ന നിലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒത്തോരുമിച്ചു പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഒപ്പം നന്ദിയുമുണ്ട്.
ഇക്കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാൽ ഈ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണമെന്നും എന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും അറിയിച്ചു കൊള്ളട്ടെ. ഈ പദവിയിൽ നിന്നും സ്വയം ഒഴിവാകുന്നതായി ഇതിനാൽ അറിയിച്ചു കൊള്ളട്ടെ.
ഏറെ വിശ്വാസത്തോടെ
ഇടവേള ബാബു 28.08.2024
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com