അറിയിപ്പ് : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ വിപണനത്തിനായി ഇൻസെന്റീവ് വ്യവസ്ഥയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള ഇരിങ്ങാലക്കുട തപാൽ ഡിവിഷന്റെ പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് പാസായ മുൻ ഇൻഷുറൻസ് ഏജന്റുമാർ, അംഗനവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്സ്, പഞ്ചായത്ത് അംഗങ്ങൾ, വിമുക്ത ഭടൻമാർ, കുടുംബശ്രീ അംഗങ്ങൾ, ആർ ഡി ഏജന്റുമാർ, തൊഴിൽ രഹിതർ, സ്വയം തൊഴിൽ ഉള്ളവരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് PLI / RPLI ഡയറക്റ്റ് ഏജന്റുമാരെ തിരഞ്ഞെടുക്കുന്നതിലേക്ക് വാക് ഇൻ ഇന്ററ്റിവ്യൂവിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കമ്പ്യൂട്ടർ പരിജ്ഞാനം, താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള അറിവ് എന്നിവ അഭികാമ്യം. 2024 സെപ്റ്റംബർ 18 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അപേക്ഷകരെ മാത്രമേ വാക് ഇൻ ഇന്റർവ്യൂ ദിവസം ഇന്റർവ്യൂവിലേക്ക് പരിഗണിക്കുകയുള്ളൂ.
സെലക്ഷൻ കിട്ടുന്നവർ Rs.5,000 (അയ്യായിരം) രൂപ മൂല്യത്തിന് ഒരു എൻ എസ് സി യോ അല്ലെങ്കിൽ ഒരു കെ വി പി യോ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലെഡ്‌ജ് ചെയ്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com