Irinjalakuda News

സ്കൂളുകളിൽ കുട്ടികൾക്ക് മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്‍റെ മൂന്നാം ഘട്ടം സ്‌കൂളുകളിൽ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമായും…

ഉപജില്ലയിലെ സ്ക്കൂൾ പാചകത്തൊഴിലാളികൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിലെ സ്ക്കൂൾ പാചകത്തൊഴിലാളികൾക്കുള്ള പരിശീലനം ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സീനിയർ സൂപ്രണ്ട് സുരേഷ് ബാബു പി.വി അധ്യക്ഷത വഹിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ…

അടിയന്തിര ഹൃദയസ്തംഭന ചികിത്സാ മാർഗമായ സി.പി.സി.ആർ ട്രെയിനിങ് പ്രോഗ്രാം മെയ് 27 ന് ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ഹൃദയസ്തംഭനം ഉണ്ടായാൽ ഉടൻ ജീവൻ രക്ഷോപാധിയായി പ്രവർത്തിക്കുന്ന സി.പി.സി.ആർ എന്ന അടിയന്തിര ചികിത്സാ മാർഗത്തെ കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാം ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐ.എം.എ യുമായി…

വിരമിക്കുന്ന സഹകരണ വകുപ്പ് തൃശൂർ സംഘം സഹകരണ ജോയിൻറ് രജിസ്ട്രാർ എം ശബരീദാസന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവീസിൽ നിന്നും വിരമിക്കുന്ന സഹകരണ വകുപ്പ് തൃശൂർ സംഘം സഹകരണ ജോയിൻറ് രജിസ്ട്രാർ എം ശബരീദാസന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ…

വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഏഴാം വാർഷിക ആഘോഷങ്ങൾ മെയ് 27, 28 തീയതികളിൽ

ഇരിങ്ങാലക്കുട : വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുടയുടെ ഏഴാം വാർഷികം മെയ് 27, 28 തീയതികളിൽ വിവിധ പരിപാടികളോടെ ഗായത്രി ഹാളിൽ ആഘോഷിക്കും. വിവിധ സംഗീത പഠന…

പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് 1500 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം. ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് 1500 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം…

കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻററിൽ മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. കെ.പി.എ തൃശൂർ റൂറൽ പ്രസിഡൻറ് സി എസ്…

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ഇരിങ്ങാലക്കുട : മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകൾ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പുത്തൂർ പൊന്നൂക്കര ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വിജേഷ്…

എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. നാട്ടിലെ സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം ചെറുത്തു തോൽപ്പിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു…

ക്രിയാത്മക വിമർശനം വളർച്ചയിലേക്ക് നയിക്കും – തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ

ഇരിങ്ങാലക്കുട : ക്രിയാത്മക വിമർശനം തെറ്റ് തിരുത്തലിന് ഉപകരിക്കുമെന്നും അത് വളർച്ചയിലേക്കു നയിക്കുമെന്നും തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക ശില്പശാല ‘ലക്ഷ്യ…