ഇരിങ്ങാലക്കുട : കേരളത്തെ ഇരുട്ടിലാക്കി യു.ഡി.എഫ് സർക്കാർ. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന പവർക്കട്ടിനെതിരെ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ മെഴുകുതിരി വിതരണം ചെയ്ത് പ്രതിഷേധിച്ചു.
എഐവൈഎഫ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടക്കാരൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് വി.ആർ അഭിജിത്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി.എസ് സ്വാഗതവും എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിഘ്നേഷ് പി.വി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


