ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കോളേജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖന മത്സരം – വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി ” നവഭാവുകത്വം മലയാളസിനിമയിൽ ” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കോളേജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖനമൽസരത്തിൽ തിരുവനന്തപുരം ക്രിസ്ത്യൻ കോളേജിലെ അദ്വൈത് എം പ്രശാന്ത് ഒന്നാം സമ്മാനത്തിന് അർഹനായി. കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല വിദ്യാർഥിനി എം എസ് അർച്ചന, കണ്ണൂർ സർവകലാശാല ഗവേഷക വിദ്യാർഥിനി അഞ്ജലി രാജ് എന്നിവർ രണ്ടാം സ്ഥാനവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥിനി ഉമ്മുഹബീബ , കാലിക്കറ്റ് സർവകലാശാല മലയാളപഠന വിഭാഗം ഗവേഷക വിദ്യാർഥി കെ ടി പ്രവീൺ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.

ചാലക്കുടി പനമ്പിള്ളി കോളേജ് വിദ്യാർഥി ടി അക്ഷയ്കുമാർ, തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാലയിൽ നിന്നുള്ള മെൽവിയ ആൻ ബിജു, തിരൂർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിൽ നിന്നുള്ള ശഫീഖ് കാരക്കാട് എന്നിവർ പ്രോൽസാഹന സമ്മാനങ്ങൾക്ക് അർഹരായി.

ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും അടങ്ങുന്നതാണ് പുരസ്കാരം. ദേശിയ അധ്യാപക അവാർഡ് ജേതാവ് പി കെ ഭരതൻ മാസ്റ്റർ, എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത്, തൃശ്ശൂർ ഡയറ്റ് ലക്ചറർ എം ആർ സനോജ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

ഫെബ്രുവരി 28 ശനിയാഴ്ച ഇരിങ്ങാലക്കുട മാസ് മൂവിസിൽ നടക്കുന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫിലിം സൊസൈറ്റി അധികൃതർ അറിയിച്ചു. മണപ്പുറം മാ കെയർ ആണ് ലേഖന മത്സരം സമ്മാനങ്ങൾ സ്പോൻസർ ചെയ്യുന്നത്.

All-Kerala essay competition held for college students by Irinjalakuda Film Society as part of the International Film Festival – winners announced

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page