പൊറത്തിശ്ശേരി : സംസ്ഥാനത്തെ സമ്പൂർണ്ണ ലഹരി വിമുക്ത സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്” പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ദിനാചരണം പൊറത്തിശ്ശേരി മഹാത്മാ എൽപി ആൻഡ് യു.പി സ്കൂളിൽ ഓരോ ക്ലാസുകാരും വിവിധ പരിപാടികളോടെ ആചരിച്ചു.
ഫസ്റ്റ് അസിസ്റ്റന്റ് എൻ പി രജനി ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ബാഡ്ജ് ധരിച്ച് പോസ്റ്ററുകളുമായി റാലി നടത്തി.
മനുഷ്യചങ്ങല, സുരക്ഷാമതിൽ, ഫ്ലാഷ്മോബ്, കൂട്ടയോട്ടം, കൂട്ട നടത്തം, സൈക്കിൾ റാലി, ചിത്രരചന, ക്വിസ്, എന്നിങ്ങനെ വിവിധ പരിപാടികൾ ഓരോ ക്ലാസുകാരും നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





