കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ തുടർച്ചയായി, കുമാരനാശാൻ്റെ നൂറ്റിഅൻപത്തിരണ്ടാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സദസ്സും കാവ്യവിചാരവും കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സാഹിത്യകാരൻ ഇരിങ്ങാലക്കുട ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. സിന്ധു മാപ്രാണം, കെ.വി. മണി എന്നിവർ കവിതകൾ അവതരിപ്പിച്ചു. സി.എഫ്. റോയ്,രാധാകൃഷ്ണൻ വെട്ടത്ത്, സുഗതൻ പൊറത്തിശ്ശേരി, മഹേഷ് ഇരിങ്ങാലക്കുട, പി.കെ. ജോർജ്ജ്, എൻ. എസ്സ്. രാജൻ , ശിവദാസൻ ചെമ്മണ്ട, ജസ്മി ഷമീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive