ഇരിങ്ങാലക്കുട : കേരള നവോത്ഥാന ചരിത്രത്തിൽ ചാവറയച്ചൻ നൽകിയ സംഭാവനകൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ‘ ചാവറ ദർശൻ ‘ എന്ന പേരിൽ അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി നൂറോളം പേർ പങ്കെടുത്ത മത്സരം രണ്ട് റൗണ്ടുകളിലായാണ് നടത്തിയത്.
കോളേജ് വിഭാഗത്തിൽ ആൻസ് റോസ് (വിമല കോളെജ്, തൃശൂർ), വി. അനന്തലക്ഷ്മി ( സെൻ്റ് തോമസ് കോളേജ്, തൃശൂർ) ആഞ്ജലീന രാജു ( രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സ്കൂൾ വിഭാഗത്തിൽ മേഘ ശ്രീകുമാർ ( ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിങ്ങാലക്കുട), നിയ റോസ് നിക്സൺ ( ലോർഡ്സ് അക്കാദമി, വരന്തരപ്പിള്ളി), ക്ലെയർ തെരേസ ( നിർമല മാതാ സെൻട്രൽ സ്കൂൾ) എന്നിവർക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. വിജയികൾക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപ വീതം കാഷ് അവാർഡും, സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.
ക്രൈസ്റ്റ് കോളേജ് ( ഓട്ടോണമസ് ) മലയാളം വിഭാഗം മേധാവി ഫാ. ടെജി കെ. തോമസ്, ഇംഗ്ലിഷ് വിഭാഗം അധ്യാപിക ഡോ. അനുഷ മാത്യു, ബ്രദർ ഗ്ലാഡ്‌വിൻ ആലപ്പാട്ട് എന്നിവർ വിധികർത്താക്കളായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com