ഇരിങ്ങാലക്കുട : കേരളത്തിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന ചെസ്സ് ചാംപ്യൻഷിപ്പും സംസ്ഥാന ചെസ്റ്റ് ടീമിന്റെ തിരഞ്ഞെടുപ്പും 2024 നവംബര് 23,24 തിയ്യതികളിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ വെച്ച് നടത്തപ്പെടുന്നു.
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ചെസ്സ് അസോസിയേഷൻ കേരളയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദേശീയ ചചാമ്പ്യന്മാരുൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ഓളം കളിക്കാർ പങ്കെടുക്കും.
വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നവർ ദേശീയ ചെസ്സ് ഇൻ സ്കൂൾ മത്സരങ്ങളിൽ കേരളത്തെ പ്രധിനിധീകരിക്കും, ആറു വയസ്സിനു താഴെയുള്ളവരുടെ മുതൽ പതിനാറു വയസ്സിനു താഴെയുള്ളവരുടെ വരെ 12 വിത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ലയൺസ് ക്ലബ് 318 ഡി ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിംസ് വളപ്പില ചാംപ്യൻഷിപ് ഉൽഘാടനം ചെയ്യും.
ലയൺസ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനൻ, കോ ഓർഡിനേറ്റർ ലയൺ. പോൾ തോമസ് മാവേലി, ചെസ്സ് അസോസിയേഷൻ തൃശൂർ പീറ്റർ ജോസഫ് എം, ലയൺസ് സോൺ ചർ പേഴ്സൺ അഡ്വ ജോൺ നിധിൻ തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com