ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ സിവിൽ സർവ്വീസ് ജേതാവ് കുമാരി ഗംഗാ ഗോപിക്ക് സ്നേഹാദരം സംഘടിപ്പിച്ചു. “ഉയരെ ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഡോ. സലിൽ എസ്. വിശിഷ്ടാതിഥിയായിരുന്നു.
തൻ്റെ വ്യക്തിത്വ വികസനത്തിൽ കോളജ് വഹിച്ച പങ്കിനെ പറ്റി കുമാരി ഗംഗാ ഗോപി മറുപടി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. റോസ്ലിൻ അലക്സ്, കുമാരി റെയ്ച്ചൽ റോസ്, ഡോ. ബിനു റ്റി .വി., എന്നിവർ ചടങ്ങിൽ സംസാരിച്ചു.
2016 – 18 കാലത്ത് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർഥിനി ആയിരുന്ന ഗംഗ എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തക കൂടിയായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

