ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിന് അവകാശ തർക്കം- നിലവിലെ സംഘടന വ്യാജ രജിസ്ട്രേഷൻ നമ്പറിൽ ആണെന്ന് ആരോപണം ഉന്നയിച്ച് യഥാർത്ഥ ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രവർത്തകർ എന്ന് അവകാശപെട്ടവർ വാർത്ത സമ്മേളനം നടത്തി.
1992 പി എം മീരാസ പ്രസിഡണ്ടും മുരളീധരൻ ഇടയപ്പുറത്ത് ജനറൽ സെക്രട്ടറിയുമായി രൂപീകരിച്ച യഥാർത്ഥ ഇരിഞ്ഞാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രവർത്തകരാണ് തങ്ങളെന്നും, കഴിഞ്ഞദിവസം യോഗം ചേരുകയും പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തതായി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് കെ കെ ബാബു, വർക്കിംഗ് പ്രസിഡണ്ട് ശശി ശാരദാലയം, വൈസ് പ്രസിഡന്റ് ജോസ് പി എൽ, ജനറൽ സെക്രട്ടറി അന്റു പുന്നേലി പറമ്പിൽ, സെക്രട്ടറി സുരേഷ് കൈതയിൽ എന്നിവരെ തിരഞ്ഞെടുതായി വാർത്ത സമ്മേളനത്തിൽ ഇവരറിയിച്ചു.
സമൂഹപാധ്യമങ്ങളിലൂടെ പ്രചരണം നടത്തി ഗൂഗിൾ പേയിലൂടെ ധനസമാഹരണം നടത്തുന്ന ബദൽ സമരക്കാർ അതിനായി ഉപയോഗിച്ച ഒരു രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് അന്വേഷണത്തിൽ മനസ്സിലായതായി പ്രസിഡന്റ് കെ കെ ബാബു പറഞ്ഞു.
മറ്റൊരു സംഘടനയുടെ 12 വർഷമായി പുതുക്കാത്ത പ്രവർത്തനരഹിതമായ ആ രജിസ്ട്രേഷൻ നമ്പർ പുതുക്കുവാൻ 62,000 രൂപയോളം പിഴ അടക്കേണ്ടി വരും എന്നാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാക്കാൽ അറിഞ്ഞത്. ഇതു സംബന്ധമായി ബന്ധപ്പെട്ട അധികാരികൾ സ്വമേധയാ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഏപ്രിൽ 11 12 തീയതികളിൽ വികസന സമിതിയും അസോസിയേഷനും സംയുക്തമായി സമരപരിപാടികൾ നടത്തും. ഏപ്രിൽ 11ന് നാലുമണിക്ക് അനിശ്ചിതകാല സമരവേദിയുടെ കാൽനാട്ടുകർമ്മവും തുടർന്ന് പൊതുയോഗവും 12ന് റെയിൽവേ അധികാരികൾക്കും ജനപ്രതിനികൾക്കും കൂട്ടക്കത്തൈകൾ വൈകീട്ട് കല്ലേറ്റുംകരയിൽ അനിശ്ചിതകാല സമര പ്രഖ്യാപന പൊതുയോഗവും നടക്കും. റെയിൽവേ വികസന സമിതിയുടെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ ഈ സംഘടന രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ കെ ബാബു, ശശി ശാരദാലയം, ജോസ് പി എൽ, ആൻഡ് പുന്നേലി പറമ്പിൽ, സുരേഷ് കൈതയിൽ എന്നിവർ പങ്കെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിദ്ധീകരണത്തിനായി ഇവർ അവതരിപ്പിച്ച കാര്യങ്ങള്‍.
1. ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണനകള്‍ ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം തുടങ്ങിയ വിവരം ബഹുമാന്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാവുന്നതാണല്ലോ.
2. 1989 ല്‍ കല്ലേറ്റുംകര കേന്ദ്രീകരിച്ചു രൂപീകരിച്ച റയില്‍വേസ്റ്റേഷന്‍ വികസന സമിതി യുടെ നേതൃത്വത്തില്‍ 106 വയസ്സുള്ള സുകുമാരന്‍പിള്ള എന്ന ബാലന്‍ പിള്ള; കഴിഞ്ഞ മാര്‍ച്ച് 15 ന് സമരാഗ്‌നി ജ്വലിപ്പിച്ച് ജനകീയ സമരവിളംബരം പ്രഖ്യാപിച്ചു. ആയതിന്റെ തുടര്‍ച്ചയായി ഇതിനകം 26 കേന്ദ്രങ്ങളില്‍ സമരാഗ്‌നി ജ്വലനം നടത്തി സമര വിളംബരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
3. മാര്‍ച്ച് 31ന് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ ജനകീയ മഹാഹര്‍ജിയുടെ ഒപ്പുശേഖരണം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ്സ് ഉണ്ണിയാടന്‍, ഉള്‍പ്പെടെ നിരവധി പ്രമുഖരും നൂറുകണക്കിനു സാധാരണ ക്കാരും ഇതിനകം ജനകീയ മഹാഹര്‍ജിയില്‍ ഒപ്പുവച്ചു.
4. അങ്ങനെ വലിയ ജനാഭിപ്രായം നേടി സമര പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ടു പോകുന്ന ഈ സാഹചര്യത്തില്‍ ആയതിനെ തകര്‍ക്കാന്‍ യാത്രക്കാരുടെ പേരില്‍ ചില സമൂഹ മാധ്യമ കൂട്ടിയ്മക്കാര്‍ രംഗത്തു വന്നിരിക്കുന്നു.
5. റയില്‍വേ സ്റ്റേഷന്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ തുടങ്ങി ഒരു മാസം ആകുമ്പോള്‍ ചിലര്‍ ബദല്‍ സമരവുമായി രംഗത്തു വരുന്നത് സംശയകരമാണ് ഇത് പ്രോത്സാഹിപ്പിക്കാന്‍ സാദ്ധ്യമല്ല.
6. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ചില നിഗൂഢശക്തികള്‍ രംഗത്തു വരുമ്പോള്‍ യഥാര്‍ത്ഥ തീവണ്ടി യാത്രക്കാര്‍ക്ക് മൗനമായിരിക്കാനാവില്ല. അതിനാല്‍ 1992ല്‍ പി.എം. മീരാസ പ്രസിഡണ്ടും മുരളീധരന്‍ ഇടയപ്പുറത്ത് ജനറല്‍ സെക്രട്ടറിയു മായി രൂപീകരിച്ച ഇരിങ്ങാലക്കുട റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ യോഗം ചേരുകയും പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തു.
7. അസ്സോസിയേഷന്‍ എല്ലാക്കാലത്തും റയില്‍വേസ്റ്റേഷന്‍ വികസന സമിതിയുടെ ഒപ്പം എല്ലാ പ്രവര്‍ത്തനങ്ങളിലും’ സഹകരിച്ചിരുന്നു. അസോസിയേഷന്റെ ആദ്യകാല ഭാരവാഹികള്‍ വികസന സമിതി ഭാരവാഹികളും ആയിരുന്നു.
9. സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തി ഗൂഗിള്‍ പേയിലൂടെ ധനസമാഹരണം നടത്തുന്ന ബദല്‍ സമരക്കാര്‍ അതിനായി ഉപയോഗിച്ച ഒരു രജിസ്‌ടേഷന്‍ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. മറ്റൊരു സംഘടനയുടെ പന്ത്രണ്ടു വര്‍ഷമായി പുതുക്കാതെ പ്രവര്‍ത്തന രഹിതമായ ആ രജിസ്‌ടേഷന്‍ നമ്പര്‍ പുതുക്കുവാന്‍ 62000 രൂപയോളം പിഴ അടക്കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാക്കാല്‍ അറിഞ്ഞത്. ഇതു സംബന്ധമായി ബന്ധപ്പെട്ട അധികാരികള്‍ സ്വമേധയാ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടു ക്കണം.
10. ഇത്തരം നിഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മന്ത്രിയും മുന്‍മന്ത്രിയും മതമേലദ്ധ്യക്ഷനും ഉള്‍പ്പെടെയുള്ള ജനനേതാക്കള്‍ പങ്കെടുക്കുമെന്ന് പരസ്യപ്രചരണം നടക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.
ഇക്കാര്യത്തില്‍ പ്രസ്തുത ബഹുമാന്യ വ്യക്തികള്‍ വസ്തുതകള്‍ തിരിച്ചറിഞ്ഞ് വിഘടിത വിമത പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
11. പുന:സംഘടിപ്പിച്ച റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായി ഇനി പറയുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നു.
പ്രസിഡണ്ട് – കെ.കെ. ബാബു,
വര്‍ക്കിംഗ് പ്രസിഡണ്ട് – ശശി ശാരദാലയം,
വൈസ് പ്രസിഡണ്ട് – ജോസ്. പി.എല്‍,
ജനറല്‍ സെക്രട്ടറി – ആന്റു പുന്നേലി പറമ്പില്‍
സെക്രട്ടറി – സുരേഷ് കൈതയില്‍
12. റയില്‍വേ സ്റ്റേഷന്‍ വികസന സമിതിയുടെ എല്ലാ ജനകീയ സമരങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും വിഭാഗീയ ചിന്തയില്ലാതെ എല്ലാവരും സഹകരിക്കണമെന്ന് ഈ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
13. ഏപ്രില്‍ 11, 12 തിയ്യതികളില്‍ കല്ലേറ്റുംകരയില്‍ വികസന സമിതിയും അസ്സോസി യേഷനും സംയുക്തമായി സമരപരിപാടികള്‍ നടത്തും. 11 ന് 4 മണിക്ക് അനിശ്ചിത കാല സമരവേദിയുടെ കാല്‍നാട്ടു കര്‍മ്മവും തുടര്‍ന്ന് പൊതുയോഗവും 12 ന് റയില്‍വേ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും കൂട്ടകത്തയക്കല്‍, വൈകീട്ട് കല്ലേറ്റുംകര യില്‍ അനിശ്ചിത കാല സമര പ്രഖ്യാപന പൊതുയോഗവും നടത്തും.
14. ബദല്‍ സമരത്തിന്റെ അറിയിപ്പില്‍ പ്രസ്തുത സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളായ സി.പി.എം., സി.പി.ഐ. ബിജെ പി എന്നിവരുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളാണ്. ഇക്കാര്യത്തില്‍ ജനകീയ സമരത്തിനെതിരെ രാഷ്ട്രീയ കക്ഷിനേതൃത്വം അറിഞ്ഞുകൊണ്ടാണോ ബദല്‍ നീക്കങ്ങള്‍ എന്നത് വ്യക്തമാക്കണം. അങ്ങനെയാണെങ്കില്‍ റയില്‍വേ സ്റ്റേഷന്‍ വികസനത്തിനായുള്ള
ഉത്തരവാദിത്തം രാഷ്ട്രീയനേതൃത്വം ഏറ്റെടുക്കണം. ഇക്കാര്യം വ്യക്തമാക്കി പ്രസ്തുത കക്ഷികളുടെ ജില്ലാ നേതൃത്വങ്ങള്‍ക്ക് കത്തുനല്‍കും.
15. 1989ല്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഫലമായി നേടിയെടുത്ത വികസന പ്രവര്‍ത്തനങ്ങളല്ലാതെ മൂന്നര പതിറ്റാണ്ടായി യാതൊരു വികസനവും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ നടന്നിട്ടില്ല. അന്ന് സമരം ചെയ്ത് നേടിയെടുത്ത 5 വണ്ടികളുടെ സ്റ്റോപ്പേജ് ഇല്ലാതായി. അപ്പോഴെല്ലാം രാഷ്ട്രീയ കക്ഷികളും സമൂഹ മാദ്ധ്യ കൂട്ടായ്മക്കാരും മൗനം പാലിക്കുകയും എന്നാല്‍ ശക്തമായ സമരങ്ങല്‍ക്ക് വികസന സമിതി നേതൃത്വം നല്‍കുമ്പോള്‍ ബദല്‍ സമരങ്ങളുമായി വരുന്നവരെ മാദ്ധ്യമങ്ങളും പൊതു സമൂഹവും തിരിച്ചറിയണമെന്നും അവഗണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive