കുട്ടംകുളം സമരഭൂമിയിൽ ഉചിതമായ സ്മാരകം ഉടനെ യാഥാർത്ഥ്യമാക്കണം – സമരവാർഷിക ദിനാചരണത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ 

ഇരിങ്ങാലക്കുട : കുട്ടംകുളം സമരഭൂമിയിൽ ഉചിതമായ സ്മാരകം ഉടനെ യാഥാർത്ഥ്യമാക്കണമെന്ന് സമരവാർഷിക ദിനാചരണത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ ജി.ശിവാനന്ദൻ ആവശ്യപ്പെട്ടു.



ഐത്തത്തിനും,അനാചാരങ്ങൾക്കും എതിരായും, വഴിനടക്കാനുള്ള സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെയും ഇരിങ്ങാലക്കുടയിൽ നടന്ന കുട്ടംകുളം സമരം ഐതിഹാസികവും, ത്യാഗോജ്വലവും, പോരാട്ട ചരിത്ര അടയാളപ്പെടുത്തലുമാണ് എന്നത് കൊണ്ട് തന്നെ ചരിത്ര സ്മാരകത്തിന്റെ പ്രാധാന്യം മഹത്തരമാണ്. സ്മാരകം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുട്ടംകുളം സമരവാർഷികദിനാചരണം ഉദ്‌ഘാടനം നിര്വഹിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.



സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ കെ.ഉദയപ്രകാശ്, മുൻ സ്റ്റേറ്റ് കൗൺസിൽ അംഗം കെ.ശ്രീകുമാർ, മണ്ഡലം അസി: സെക്രട്ടറി അഡ്വ: പി ജെ.ജോബി എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ.ശിവൻ, അനിതാ രധാകൃഷ്ണൻ, കെ.എസ്. പ്രസാദ്, വി ആർ.രമേശ്, മിഥുൻ പൊട്ടക്കാരൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page