കാട്ടൂർ : വീട്ടിലേക്ക് അതിക്രമിച്ച് കയറി ഗൃഹനാഥനെയും മകനെയും മകളെയും മരുമകനെയും ആക്രമിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്. ഫെബ്രുവരി 8 ന് രാത്രി പൂമംഗലം ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടിൽ വേണുഗോപാലൻ (70) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വേണുഗോപാലനെയും മകൻ വിനോഷിനെയും മകൾ വിബിതയെയും മരുമകൻ നെൽസനെയും പ്രതികൾ കൈകൾ കൊണ്ടും കത്തി കൊണ്ടും ആക്രമിച്ച സംംവത്തിനാണ് കൊറ്റനെല്ലൂർ ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതികളുടെ സുഹൃത്തുമായി വിനോഷിനുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം. ആക്രമണത്തിനിടെ വിനോഷിനെ കുത്താൻ ശ്രമിച്ചപ്പോൾ തടഞ്ഞതിൽ വെച്ച് കത്തി കൊണ്ടുള്ള കുത്തേറ്റ് വേണുഗോപാലിന്റെ കൈക്ക് പരിക്കേറ്റു.
അരുൺ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യൂവാവിന്റെ കാറും, കാറിലുണ്ടായിരുന്ന 8400 രൂപ വില വരുന്ന വെളിച്ചെണ്ണയും 20,000 രൂപയും കവർച്ച ചെയ്ത കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുൻകരുതൽ അറസ്റ്റ് ചെയ്ത കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
കാട്ടൂർ സബ് ഇൻസ്പെക്ടർ സബീഷ് എസ്., ജി.എസ്.ഐ. ബാബു ജോർജ് പി., ജി.എ.എസ്.ഐ. ധനേഷ് സി.ജി., സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

