കാറളം : ദളിത് കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ഇരിങ്ങാലക്കുട എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടന് സ്വീകരണവും നൽകി.
ദളിത് കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ. പി. എസ് അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സന്തോഷ് ഐത്താടൻ ഉദ്ഘാടനം ചെയ്തു. ICARD ബാങ്ക് പ്രസിഡൻ്റ് തിലകൻ പൊയ്യാറാ, ഡിസിസി ജന. സെക്രട്ടറി കെ കെ ശോഭനൻ, അഡ്വ. റിജേഷ് വടക്കേടത്ത്, പഞ്ചായത്ത് മെമ്പർ പ്രീത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു.
പ്രേംജിത്ത് സ്വാഗതവും സോഫി കുഞ്ഞിപ്പാലു നന്ദിയും പറഞ്ഞു. തിജേഷ് കിഴുത്താണി, സൗമ്യ അജയൻ, അനു അന്തോണീസ്, വിജീഷ് പുളിപറമ്പിൽ, സജീഷ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




