ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലെ നാലമ്പല പേ പാർക്കിംഗ് സ്ഥലത്തെ അപകടമേഖല കയർകെട്ടി തിരിച്ച് ദേവസ്വം. ശനിയാഴ്ച രാവിലെ ഇവിടെ തീർത്ഥാടകരുമായി എത്തിയ ഒരു ബസ് താഴ്ന്നിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ പാർക്കിങ്ങിന് പറ്റുന്ന സ്ഥലമാണ് എന്ന് തോന്നുമെങ്കിലും ചെളിയും പുല്ലും നിറഞ്ഞ ഇടമാണ് ഇവിടെ. ഇത് അറിയാതെയാണ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തത്.
ഞായറാഴ്ചയും വലിയ തിരക്ക് അനുഭവപ്പെടുന്ന ദിവസമായതിനാൽ ഇവിടെ വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് ബോർഡ് വയ്ക്കുകയും കയർ കെട്ടി അപകടസൂചന നൽകുകയോ ചെയ്താൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം എന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ദേവസ്വം മുൻകൈയെടുത്ത് റോഡരികിൽ അപകട സൂചന നൽകുന്ന രീതിയിൽ കയർ കെട്ടി വാഹങ്ങൾ ആ ഭാഗത്തേക്ക് പാർക്ക് ചെയ്യുന്നത് തടഞ്ഞത്.
തീർത്ഥാടകരുമായി വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഏരിയയിൽ എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടായാൽ കിഴക്കേ നടയിലെ ദേവസ്വം ഇൻഫർമേഷൻ കൗണ്ടറിലോ കൺട്രോൾ റൂമിലോ അറിയിക്കണം. പാർക്കിംഗ് സ്ഥലത്തെ സുരക്ഷ കൂട്ടുവാൻ വേണ്ടത് ചെയ്യുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

